'ദളപതി 68' വെങ്കട് പ്രഭുവിനൊപ്പം; പ്രഖ്യാപനവുമായി വിജയ്

തമിഴ് നടൻ വിജയിയുടെ അടുത്ത സിനിമ സംവിധായകൻ വെങ്കട് പ്രഭുവിനൊപ്പം.തന്റെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വിഡിയോ വിജയ് പങ്കുവച്ചു. 'ദളപതി 68' എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രം എ.ജി.എസ് എന്റർടൈൻമെന്റ്സാണ് നിർമിക്കുന്നത്.

ലോകേഷ് കനരാജിന്റെ ലിയോയ്ക്ക് ശേഷം വിജയ് ചിത്രത്തിൽ പങ്കുചേരുമെന്നാണ് വിവരം.2024ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

മാനാട്, മങ്കാത്ത തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം. 2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്‌ക്കൊപ്പമുള്ള യുവന്റെ രണ്ടാമത്തെ പ്രൊജക്റ്റ് കൂടിയാണിത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ'യാണ് വിജയ്‍യുടേതായി ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത 'വാരിസാ'ണ് വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 

Tags:    
News Summary - ‘Thalapathy 68’: Vijay, Venkat Prabhu team up for their next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.