ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് നടൻ വിജയ്ക്ക് പിഴ

ചെന്നൈ: ട്രാഫിക് നിയമം ലംഘിച്ചതിനെ തുടർന്ന് നടൻ വിജയ്ക്ക് പിഴയിട്ട് തമിഴ്നാട് ട്രാഫിക് പൊലീസ്. പനയൂരിൽ വിജയ് മക്കൾ ഇയക്കം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു താരം. ഇതിനിടെയാണ് ട്രാഫിക് നിയമലംഘനമുണ്ടായത്. രണ്ടിലധികം സ്ഥലങ്ങളിൽ വിജയുടെ വാഹനം റെഡ് സിഗ്നൽ ലംഘിച്ചെന്നാണ് കുറ്റം. ഇതിനെതിരെ 500 രൂപ പിഴ ചുമത്തിയിരിക്കുകയാണ് ട്രാഫിക് പോലീസ്.

വിജയുടെ കാറിന്റെ ചിത്രങ്ങളും പിഴയടക്കാനുള്ള ചലാനും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. പനയൂരിൽ നിന്ന് നീലങ്ങരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന താരത്തിന്റെ പിന്നാലെ ആരാധകരും കൂടിയിരുന്നു. ഇവരിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വിജയും ഡ്രൈവറും ട്രാഫിക് നിയമങ്ങൾ ലംഘിച്ചത്.

തിങ്കളാഴ്ച ലിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയ വിജയ് തന്‍റെ ആരാധകസംഘടനയായ വി.എം.ഐ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകാൻ വിജയ് താൽപര്യപ്പെടുന്നുണ്ടെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.

ലോകേഷ് കനകരാജിന്റെ ലിയോയുടെ ഷൂട്ടിങ്ങാണ് വിജയ് ഒടുവിലായി പൂർത്തിയാക്കിയത്. ഒക്ടോബർ 19ന് ചിത്രം തിയറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്. വിജയ്, സഞ്ജയ് ദത്ത്, തൃഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഷ്‌കിൻ, അനുരാഗ് കശ്യപ്, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, അർജുൻ സർജ, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്.

സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിജയ് അടുത്തതായി ആരംഭിക്കും. ഈ ചിത്രത്തിന് ശേഷം രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 2024ൽ വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും 2026ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

Tags:    
News Summary - Thalapathy Vijay Fined By Police For Violating Traffic Rules: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.