‘ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു, എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി’-കോട്ടയം നസീര്‍

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തതായി നടൻ കോട്ടയം നസീർ. നെഞ്ചുവേദനയെ തുടര്‍‌ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പുതിയ വിശേഷം പങ്കുവച്ചത്. ആരോഗ്യം വീണ്ടെടുത്തതോടെ സിനിമാ തിരക്കുകളിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു. എന്നെ ചികിൽസിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്വേഷിക്കുകയും വന്നുകാണുകയും എനിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി’- എന്നാണ് കോട്ടയം നസീര്‍ കുറിച്ചത്.


ഫെബ്രുവരി 27നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Tags:    
News Summary - 'Joined a new movie today after hospital stay, thank you all from the bottom of my heart' - Kottayam Nazir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.