ഷാറൂഖ് ഖാന്റെ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ 'മെഹന്ദി ലഗാ കേ രഖ്ന' എന്ന ഗാനത്തിന്റെ വിഡിയോ പങ്കുവെച്ച് ഓസ്കർ അക്കാദമി. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1995-ലെ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യിലെ "മെഹന്ദി ലഗാ കേ രഖ്ന" എന്ന ക്ലാസിക് ഗാനത്തിന് ചുവടുവെക്കുന്ന ഷാറൂഖ് ഖാനും കാജോളും' എന്ന അടിക്കുറിപ്പോടെയാണ് ഗാനം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അക്കാദമിയുടെ പോസ്റ്റ് ഷാറൂഖ് ഖാൻ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. ഷാറൂഖ് ഖാന്റെ ഏറ്റവും വലിയ ഫാനാണ് ഓസ്കർ എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ഡങ്കി ഓസ്‌കറില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയാണോ അതോ മറ്റേത് എങ്കിലും വിഭാഗത്തിലാണോ ചിത്രം മത്സരിക്കാന്‍ ഒരുങ്ങുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഓസ്‌കറില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാകും ഡങ്കി. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അശുതോഷ് ഗോവാരിയുടെ സ്വദേശ്, 2005 ൽ പുറത്തിറങ്ങിയ പഹേലി എന്നിവയാണ് ഇതിന് മുമ്പ് ഓസ്കർ പട്ടികയിൽ ഇടംപിടിച്ച എസ്. ആർ.കെ ചിത്രങ്ങൾ.
ഷാറൂഖ് ഖാന്റെ കരിയറിലെ മികച്ച വർഷമായിരുന്നു 2023. ഒരു ഇടേവളക്ക് ശേഷം നടന്റേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. പോയവർഷം ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ഖാന്റെ ചിത്രങ്ങളായിരുന്നു. എന്നാൽ 2024 ൽ പുതിയ ചിത്രങ്ങളൊന്നും നടൻ പ്രഖ്യാപിച്ചിട്ടില്ല.
തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'. 1995 ൽ ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും കാഴ്ചക്കാരേറെയാണ്. കജോൾ- ഷാറൂഖ് ഖാൻ പ്രധാനവേഷത്തിലെത്തി ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇന്നും ജനങ്ങൾ മൂളിനടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.