സി.പി.എം ജിഹാദിസം വളർത്തി, തനിക്കെന്തെങ്കിലും സംഭവിച്ചാൽ പിണറായിക്കെതിരെ കേസെടുക്കണം -അലി അക്​ബർ

കോഴിക്കോട്​: തനിക്കെന്തെങ്കിലും സംഭവിച്ചാൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നും അവരുടെ പാർട്ടിയാണ്​ കേരളത്തിൽ ജിഹാദിസം വളർത്തിയതെന്നും സംവിധായകൻ അലി അക്​ബർ. മതഭ്രാന്തന്മാർക്ക് അഴിഞ്ഞാടാനും സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാനും അനുവാദം കൊടുത്തതവരാണെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:

എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിണറായി വിജയനെതിരെ കേസെടുക്കണം. കാരണം അവരുടെ പാർട്ടിയാണ് കേരളത്തിൽ ജിഹാദിസം വളർത്തിയത്. മതഭ്രാന്തന്മാർക്ക് അഴിഞ്ഞാടാനും സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാനും അനുവാദം കൊടുത്തതവരാണ്. ജയം ഉറപ്പാക്കാൻ ഭീകരവാദികൾക്ക് നട്ടെല്ല് പണയം വച്ചവർക്ക്, രാഷ്ട്രമോ രാഷ്ട്രഭിമാനമോ പ്രശ്നമല്ല...

ഹൈന്ദവർക്ക് വേണ്ടി നാവുയർത്തിയാൽ അത് സംഘിസം, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയർത്തിയാൽ അത് മതേതരത്വം... ഇനിയും നട്ടെല്ല് വളയാത്ത രാഷ്ട്രവാദികളുണ്ടെങ്കിൽ ഒച്ചയിടാൻ പഠിക്കണം, ഇനിയും പച്ചക്കാരുടെ പിച്ചകിട്ടി അധികാരം നേടാം എന്ന് കരുതി ചെരുപ്പ് നക്കുന്ന രാഷ്ട്രീയ നേതൃത്വം സ്വന്തം കഴുത്ത് അറവുകാരന് നീട്ടിക്കൊടുക്കുന്നതാണെന്ന് മനസ്സിലാക്കണം....

നിവർന്നുനിന്നു രാഷ്ട്രത്തിനു സമർപ്പണം ചെയ്യുന്ന ഒരു ചെറുസമൂഹം ഉയർന്നു വരുന്നുണ്ട്... അവരിലാണെന്‍റെ പ്രതീക്ഷ.. അവരാണ് രാഷ്ട്രത്തിന്റെ കാവൽക്കാർ, എന്‍റെയും നിങളുടെയും കാവൽക്കാർ....

ഇനിയും പറയും ഹിന്ദൂ എന്ന് വിളി കേട്ടാൽ എന്തോ എന്ന് വിളികേൾക്കാൻ പഠിക്കണം.. അല്ലാതെ നായരെ, നമ്പ്യാരെ, എന്നൊക്കെ കേട്ടാൽ എന്തോ എന്ന് വിളി കേട്ടിട്ട് കാര്യമില്ല...

ഞാനിപ്പോൾ പറയുന്നത് ഒരുമയില്ലാതെ ചിതറിപ്പോയ സമൂഹത്തിന്‍റെ കഥയാണ്... അത് തന്നെയായി തുടരണമോ എന്ന ചോദ്യവുമാണ്...
നന്മ എല്ലായിടത്തുമുണ്ട്. പക്ഷെ അത് വെള്ളം ചേർക്കാത്തതും പരലോക സുഖത്തിനു വേണ്ടി അയൽക്കാരന്‍റെ കഴുത്ത് ഛേദിക്കാത്തതുമാവാണം... നന്മയുള്ള സമൂഹം എ​േന്‍റതുമാത്രമല്ല അവ​േന്‍റതും കൂടിയാണ് ഈ പ്രപഞ്ചം എന്ന് ചിന്തിക്കുന്നവരു മാവണം🙏🙏🙏
Tags:    
News Summary - The CPM has fostered jihadism and should file a case against Pinarayi if anything happens to him - Ali Akbar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.