തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) നാലിടങ്ങളിൽ നടത്താനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. സാധാരണ പോലെ ഇക്കുറി സംഘടിപ്പിക്കാനാവില്ലെന്നും ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവുമെന്നും മന്ത്രി എ.കെ. ബാലന് അറിയിച്ചു. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് ഉണ്ടാകാന്‍ പാടില്ല. അതിനാലാണ് മേള നാലിടങ്ങളിലായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ സ്നേഹിക്കുന്ന ആരും ഇത്തരത്തിൽ വിവാദമുണ്ടാക്കില്ല. തിരുവനന്തപുരം തന്നെയാവും സ്ഥിരം വേദി. ഓരോ വർഷവും ഐ.എഫ്.എഫ്.കെയുടെ ഭാഗമായി റീജനൽ ചലച്ചിത്രമേള അക്കാദമി സംഘടിപ്പിക്കാറുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, സർക്കാർ തീരുമാനത്തിലെ സാങ്കേതിക പ്രശ്നം ഉയർത്തി സംവിധായകൻ ഡോ. ബിജു രംഗത്തെത്തി. സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കാമെന്ന് ഡോ. ബിജു തെൻറ ഫേസ്ബുക്ക് പേജിൽ അറിയിച്ചു. മേള നാല് സ്ഥലങ്ങളില്‍ നടത്താനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലും ചര്‍ച്ച കൊഴുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.