'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹേത്രിക്ക് വൈ കാറ്റഗറി സുരക്ഷ

'ദി കശ്മീർ ഫയൽസ്' സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് സർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. എന്നാൽ, സുരക്ഷ ഏർപ്പെടുത്താനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഭീഷണികൾ ഉള്ളതായി അറിവില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എട്ട് സുരക്ഷ ഉദ്യോഗസ്ഥരും രണ്ട് കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരും വിവേകിനെ പിന്തുടരും. കശ്മീരി പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച സിനിമക്ക് ബി.ജെ.പി-ആർ.എസ്.എസ് കേന്ദ്രങ്ങളിൽനിന്നും വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. തിയറ്ററുകളിൽ സിനിമ കണ്ടതിന് ശേഷം ചില കാണികൾ മുസ്‍ലിം വംശഹത്യ ആഹ്വാനം മുഴക്കുന്ന വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സിനിമയിലെ അയഥാർത്ഥ കാര്യങ്ങൾ സംബന്ധിച്ച് കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ പെട്ടവർ തന്നെ രംഗത്തുവന്നിട്ടുണ്ട്. 

Tags:    
News Summary - The Kashmir Files director Vivek Agnihotri gets Y-category security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.