'ദി കശ്മീർ ഫയൽസ്' സിനിമയുടെ നിർമാതാക്കൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ജിതൻ റാം മാഞ്ചി

സംഘ്പരിവാർ പിന്തുണയോടെ പുറത്തിറങ്ങിയ 'ദി കശ്മീർ ഫയൽസ്' സിനിമക്കെതിരെ എൻ.ഡി.എ സഖ്യകക്ഷിയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി രമഗത്ത്. സിനിമയുടെ നിർമാതാക്കൾക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിഹാറിൽ സിനിമക്ക് നികുതി ഒഴിവാക്കിയതിന് പിന്നാലെയാണ് മാഞ്ചി രംഗ​ത്തെത്തിയത്.

1980 കളുടെ അവസാനത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നിർമ്മിച്ച സിനിമ ഒരു ഗൂഢാലോചനയായിരിക്കുമെന്ന് മാഞ്ചി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളിൽ ഭയം ജനിപ്പിക്കാൻ തീവ്രവാദ സംഘടനകൾ ആഗ്രഹിക്കുന്നു. അതാണ് ഈ സിനിമയിലൂടെ നടപ്പിലായത്. തീവ്രവാദ സംഘടനകളും ചിത്രത്തിന്റെ നിർമ്മാതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സൂചന നൽകി. കശ്മീരി ബ്രാഹ്മണർക്ക് വീണ്ടും കശ്മീരിലേക്ക് പോകാൻ കഴിയാത്തവിധം ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളുടെ ഗൂഢാലോചന കൂടിയാണ് 'കശ്മീർ ഫയൽസ്' എന്ന് മാഞ്ചി ട്വീറ്റ് ചെയ്തു.

സംവിധായകൻ വിവേക് അഗ്നിഹോത്രി ഉൾപ്പെടെ "തീവ്രവാദ സംഘടനകളും സിനിമയുടെ നിർമ്മാതാക്കളും തമ്മിൽ സാധ്യമായ ബന്ധമുണ്ടാകാം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ചിത്രം കാശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയാണ് കാണിക്കുന്നതെന്ന് പറഞ്ഞ് ബി.ജെ.പി ചിത്രത്തെ പ്രശംസിച്ചു.

Tags:    
News Summary - The Kashmir Files makers have terror links, alleges Jitan Ram Manjhi; demands probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.