'കശ്മീർ ഫയൽസ്' സംഘം പ്രധാനമന്ത്രിയെ കണ്ടു; സിനിമക്ക് അഭിനന്ദനങ്ങളുമായി മോദി

റിലീസ് ആയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് 'കശ്മീർ ഫയൽസ്' സിനിമ സംഘം. സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി, ഭാര്യയും നടിയുമായ പല്ലവി ജോഷി, ചിത്രത്തിന്റെ നിർമ്മാതാവ് അഭിഷേക് എന്നിവരുൾപ്പെടെയുള്ള ചിത്രത്തിന്റെ പിന്നണിപ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. സിനിമയെയും സിനിമ പ്രവർത്തകരെയും മോദി പ്രശംസിച്ചു.

കശ്മീർ പണ്ഡിറ്റുകളെ സംബന്ധിച്ച കഥയാണ് സിനിമയിൽ പറയുന്നത്. കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കുകയും മാതൃരാജ്യത്ത് നിന്ന് പുറത്താക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നൊക്കെയാണ് ഏകപക്ഷീയമായി സിനിമ പറഞ്ഞുവെക്കുന്നത്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിലർ കോടതിയെയും സമീപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മത-വർഗീയ സംഘർഷങ്ങൾ കൂടുതൽ വർധിക്കാൻ കാരണമാകുന്ന പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് വിമർശകർ പറയുന്നു. ഇതിനിടെയാണ് മോദിയുടെ അഭിനന്ദനം തേടി സിനിമ പ്രവർത്തകർ എത്തിയത്. 

Tags:    
News Summary - The Kashmir Files team meets PM Narendra Modi, receives appreciation for film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.