ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11ന് നെറ്റ്ഫ്‌ളിക്‌സിലൂടെ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും. മണവാളന്‍ വസീമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്. 'മണവാളന്‍ തഗ് ഓണ്‍ ദ വേ ആണ്… അതിന് പിന്നെ ഒരേയൊരു അര്‍ത്ഥമേ ഉള്ളൂവെന്ന് അറിയാമല്ലോ, നമുക്കൊരു തല്ലുമാല വരാനുണ്ടേ…' എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്.
ടൊവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ആഗസ്റ്റ് 12 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മണവാളൻ വാസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നത്. ബീപാത്തുവായിട്ടാണ് കല്യാണി പ്രിയദർശൻ എത്തിയത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണിത്.
ഒന്നാന്തരം തല്ലിലൂടെയാണ് ടൊവിനോയുടെ തല്ലുമാല പ്രേക്ഷകരുടെ മനസിൽ ഇടംനേടിയിരിക്കുന്നത്. പേര് പോലെ തന്നെ ആദ്യം മുതൽ അവസാനം വരെ പൊരിഞ്ഞ അടിയാണ്. ഒരു അടിപടം എന്നതിലുപരി കെട്ടുറപ്പുള്ള തിരക്കഥയും തല്ലുമാലയെ ദൃഢപ്പെടുത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഹ്സിൻ പരാരി, അഷറഫ് ഹംസ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.