രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ടീസർ ഇന്ന് റിലീസായി. രാജീവ് രവിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം.
സൂര്യ ടിവിയുടെ യു ട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. എഡിറ്റര്‍: ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
ആക്ഷന്‍ രംഗങ്ങളും ആവേശം നിറക്കുന്ന ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് ടീസറിന്‍റെ ഏറ്റവും വലിയ സവിശേഷത. 1950കളിൽ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ 'ചാപ്പ' സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.