മലയാളത്തിലെ യുവ നടന്മാരിൽ പ്രമുഖനായ ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലായി. നടൻ പൃഥ്വിരാജിനൊപ്പമുള്ള അനുഭവമാണ് നടൻ പങ്കുവച്ചത്. പുതിയ സിനിമയായ ഭ്രമത്തിന്റെ സെറ്റിൽ വച്ചെടുത്ത പൃഥ്വിരാജും ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
'ഇത് ഒരു പ്രത്യേക അനുഭവമാണ്. ഭ്രമത്തിന്റെ സെറ്റിലാണ് ഞാൻ. പൃഥ്വിരാജ് സുകുമാരനുമൊത്തുള്ള ആദ്യത്തെ ഫോട്ടോയാണിത്. ഒരു ചെറിയ ഓർമ പങ്കുവയ്ക്കാനുണ്ട്. വർഷങ്ങൾക്കുമുമ്പ് ഞാൻ അഭിനയയം തുടങ്ങിയ കാലം. ഒരു ക്രിക്കറ്റ് മത്സരത്തിനുമുമ്പ് ഞങ്ങളെല്ലാവരും ഒത്തുകൂടിയിരുന്നു. ഞാൻ ഓട്ടോറിക്ഷയിലാണ് അവിടെ എത്തിയത്. രാത്രിയിൽ മീറ്റിങ് കഴിഞ്ഞ് ഓരോരുത്തരായി പോകാൻ തുടങ്ങി. അന്ന് പൃഥ്വി മാത്രമാണ് എന്നെ വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞത്. സന്തോഷപൂർവ്വം ഞാനാ വാഗ്ദാനം നിരസിച്ചു. പക്ഷേ വളരെ ആഹ്ലാദത്തോടെയാണ് ഞാനന്ന് വീട്ടിലേക്ക് നടന്നുപോയത്. നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ. അങ്ങേയറ്റം പോസിറ്റീവും സഹായമനസ്കനും. നിങ്ങളുമായി സ്ക്രീൻ പങ്കിടുന്നതിൽ വളരെ സന്തോഷമുണ്ട്'-ഉണ്ണി മുകുന്ദൻ കുറിച്ചു.
രവി കെ. ചന്ദ്രന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് ഭ്രമം. സിനിമയുടെ ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.