ആദ്യദിവസം കിതപ്പ്, രണ്ടാംനാൾ കുതിച്ച് 'ടൈഗർ 3'; സൽമാന്റെ ഉഗ്രൻ മടങ്ങി വരവ്

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ സൽമാൻ ഖാൻ ചിത്രമാണ് ടൈഗർ 3. ദീപാവലി ദിനമായ നവംബർ 12 നാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ പ്രദർശനത്തിനെത്തി രണ്ട് ദിവസം പിന്നിടുമ്പോൾ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ടൈഗർ 3. റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രമാണ് ചിത്രം 100 കോടി സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ കളക്ഷനെ കുറിച്ച് അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

ടൈഗർ 3യുടെ ഓപ്പണിങ് കളക്ഷൻ 44.50 കോടിയായിരുന്നു. തിങ്കളാഴ്ച 57.52 കോടി ചിത്രം സമാഹരിച്ചു. 10.2 കോടിയാണ് ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത്. അതേസമയം ആഗോളതലത്തിൽ ചിത്രം 94 കോടിയോളം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

ഷാറൂഖിന്റെ പത്താന് ശേഷം പുറത്തിറങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് ചിത്രമാണ് ടൈഗർ 3. മനീഷ് ശർമ സംവിധാനം ചെയ്ത ചിത്രത്തിൽ കത്രീന കൈഫാണ് നായിക.നടൻ ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രൺവീർ ഷൂരേ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈഗർ 3 ൽ പത്തനായി ഷാറൂഖ് ഖാനും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.  പത്താനിലും ടൈഗറായി സൽമാൻ ഖാൻ എത്തിയിരുന്നു.

Tags:    
News Summary - Tiger 3 box office collection day 2: Salman Khan film crosses ₹100 crore mark,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.