ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചക്ക് ഇന്ധനമായ വർഷമായിരുന്നു 2020. പാതിയിലധികം മാസങ്ങളും ലോക്ഡൗൺ വിഴുങ്ങിയതോടെ പലരും സമയത്തെ കൊല്ലാനും വിനോദത്തിനുമൊക്കെയായി സ്ട്രീമിങ് ആപ്പുകളെ ആശ്രയിച്ചു. എന്നാൽ, സിനിമകളോടൊപ്പം ഇക്കാലത്ത് വലിയ പ്രചാരവും കാഴ്ച്ചക്കാരെയും ലഭിച്ചത് വെബ് സീരീസുകൾക്ക് കൂടിയാണ്. ക്രൈം ത്രില്ലർ-കോമഡി-മ്യൂസിക്-റൊമാൻസ്-ഡ്രാമ-ബയോപിക് തുടങ്ങി സകല ഴോണറിലുള്ള സീരീസുകൾക്കും 2020ൽ ഡിമാൻറുണ്ടായി.
വമ്പൻ ഹിറ്റുകളായ ഒരുപാട് അമേരിക്കൻ സീരീസുകളാണ് ഒടിടി പ്ലാറ്റ്ഫോമുകൾ കീഴടക്കുന്നതെങ്കിലും സമീപകാലത്ത് ഇന്ത്യയിലും വെബ്സീരീസ് തരംഗം ആഞ്ഞടിച്ചിരുന്നു. ചില ഇന്ത്യൻ സീരീസുകൾ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ രാജ്യത്ത് വിദേശ സീരീസുകളെ പോലും മറികടന്നു. കഴിഞ്ഞ വർഷം റിലീസായ നവാസുദ്ദീൻ സിദ്ദിഖി-സൈഫ് അലിഖാൻ എന്നിവർ തകർത്തഭിനയിച്ച സാക്രഡ് ഗെയിംസിന് ഇൗ വർഷവും ഏറെ കാഴ്ച്ചക്കാരെ ലഭിച്ചിട്ടുണ്ട്.
2020ലെ ഏറ്റവും മികച്ച 10 ഇന്ത്യൻ വെബ് സീരീസുകൾ പരിചയപ്പെട്ടാലോ... കൂടെ െഎ.എം.ഡി.ബി റേറ്റിങും നൽകിയിട്ടുണ്ട്.
ഒക്ടോബറിൽ സോണി ലിവ് എന്ന ആപ്പിൽ റിലീസ് ചെയ്ത സീരീസിനാണ് നിലവിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ളത്. െഎ.എം.ഡി.ബിയിൽ 9.7 റേറ്റിങ് ലഭിച്ച സ്കാം 1992 കണ്ടവർ അത് എന്തായാലും ശരിവെക്കുകയും ചെയ്യും. പ്രതീക് ഗാന്ധി വേഷമിട്ട സീരീസിെൻറ പ്രമേയം ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക് മാർക്കറ്റ് സ്കാം ആണ്. ഹർഷദ് മെഹ്തയായാണ് അദ്ദേഹം സ്കാം 1992ൽ വേഷമിടുന്നത്.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പഞ്ചായത്തിന് െഎ.എം.ഡി.ബിയിൽ 8.7 ആണ് റേറ്റിങ് ലഭിച്ചത്. അഭിഷേക് ത്രിപാഠിയാണ് നായകൻ. താരം ഒരു കുഗ്രാമത്തിൽ പഞ്ചായത്ത് സെക്രട്ടറിയായി എത്തുന്നതാണ് സീരീസിെൻറ പ്രമേയം. കോമഡി-ഡ്രാമ വിഭാഗത്തിൽ പെടുന്ന സീരീസ് ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത റൊമാൻറിക് മ്യൂസിക്കൽ ഡ്രാമയാണ് ബാന്ദിഷ് ബൻഡിറ്റ്സ്. െഎ.എം.ഡി.ബിയിൽ 8.7 ആണ് റേറ്റിങ്. ഷങ്കൾ എഹ്സാൻ ലോയ്യുടെ ഗംഭീര സംഗീതവും അതിമനോഹരമായ കഥയും സംവിധാനവുമൊക്കെയാണ് സീരീസിനെ ജനപ്രിയമാക്കിയത്.
െഎ.എം.ഡി.ബിയിൽ 8.5 റേറ്റിങ് ഉള്ള സ്പെഷ്യൽ ഒാപ്സ് നീരജ് പാണ്ഡെ എന്ന സൂപ്പർഹിറ്റ് സംവിധായകെൻറ വെബ് സ്പേസിലേക്കുള്ള കാൽവെപ്പായിരുന്നു. തീവ്രവാദ ആക്രമണങ്ങൾക്ക് പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങളെ പൊളിക്കുന്ന റോ ഏജൻറായി കെ കെ മേനോൻ എത്തിയ സീരീസ് ഹോട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
വൂട്ടിൽ റിലീസായ അസുർ എന്ന സീരീസ് സസ്പെൻസും മിത്തോളജിയും നിറഞ്ഞ ഗംഭീര അനുഭവമായിരിക്കും സമ്മാനിക്കുക. ബോളിവുഡ് താരം അർഷാദ് വാർസിയും ബരുൺ സോബ്തിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഒരു ക്രൂരനായ സീരിയൽ കില്ലറെ തേടിയിറങ്ങുകയാണ് അസുറിൽ ഇരുവരും. െഎ.എം.ഡി.ബിയിൽ 8.4 ആണ് അസുറിെൻറ റേറ്റിങ്.
ഹോട്സ്റ്റാറിലെത്തിയ ആര്യ എന്ന വെബ്സീരീസിൽ സുഷ്മിത സെൻ ആണ് നായിക. ഡച്ച് ഡ്രാമ സീരീസ് ബേസ് ചെയ്ത് നിർമിച്ചിരിക്കുന്ന ആര്യക്ക് െഎ.എം.ഡി.ബിയിൽ 7.9 ആണ് റേറ്റിങ്.
വൂട്ടിൽ റിലീസായ ഇൗ സീരീസ് കോവിഡ് ലോക്ഡൗണിനെ അടിസ്ഥാനമാക്കിയുള്ള സീരീസ് വെത്യസ്തമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂം കോളുകളും ടെക്സ്റ്റ് മെസ്സേജുകളും സോഷ്യൽ മീഡിയയുമൊക്കെ ഉപയോഗിച്ചുള്ള ചിത്രീകരണമാണ് ദ ഗോൺ ഗെയിമിെൻറ പ്രത്യേകത. എ.എം.ഡി.ബിയിൽ 7.9 ആണ് റേറ്റിങ്
ആമസോൺ പ്രൈമിൽ റിലീസായി പാതാൾ ലോക് ഇൗ വർഷത്തെ ഏറ്റവും ചർച്ചയായ സീരീസുകളിൽ ഒന്നാണ്. തരുൺ തേജ്പാലിെൻറ 'ദ സ്റ്റോറി ഒാഫ് മൈ അസാസിൻസ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സീരീസ് ബോളിവുഡ് താരം അനുഷ്ക ശർമയായിരുന്നു നിർമിച്ചത്. വിവാദങ്ങളിലേക്ക് നയിച്ച പാതാൾ ലോകിനെതിരെ സമൂഹ മാധ്യമങ്ങളിൽ ചിലർ മോശം പ്രചാരണങ്ങളും നടത്തിയിരുന്നു. എ.എം.ഡി.ബിയിൽ 7.8 ആണ് റേറ്റിങ്.
സോണി ലിവ് സീരീസായ എ സിംപിൾ മർഡർ ഡാർക് കോമഡി വിഭാഗത്തിൽ പെടുന്ന സീരീസാണ്. വളരെ വെത്യസ്തമായ കഥയുമായി എത്തിയ സീരീസിന് എ.എം.ഡി.ബിയിൽ 6.8 ആണ് റേറ്റിങ്.
എ.എം.ഡി.ബിയിൽ 6.2 റേറ്റിങ്ങുള്ള ഫ്ലഷിൽ സ്വര ഭാസ്കറാണ് കേന്ദ്ര കഥാപാത്രമാവുന്നത്. ഇറോസ് നൗവിൽ സ്ട്രീം ചെയ്യുന്ന ഫ്ലഷ് മനുഷ്യക്കടത്തിനെ കുറിച്ചാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.