അതിരുവിട്ട ആവേശവുമായി അവർ വന്നു; മതിൽ കടന്ന് ഒപ്പം ചേർന്ന് ടൊവിനോയും

കാസർകോട്: സംഘാടകരും പൊലിസും അതിരിട്ട മതിലും ഇരുട്ടും കടന്ന് കുട്ടികൾ എത്തിയപ്പോൾ പ്രിയ നടൻ ടൊവിനോ അവരെ ചേർത്തുപിടിക്കാൻ പാഞ്ഞെത്തി. വിദ്യാഭ്യാസ വിചക്ഷണനും പൗര പ്രമുഖനുമായ ഡോ. കെ.കെ. അബ്ദുൾ ഗഫാറിന്റെ പുസ്തക പ്രകാശ ചടങ്ങിലാണ് സംഭവം.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും ടൊവിനോ തോമസും ഉൾപ്പടെ പ്രമുഖർ എത്തിയത്. ബേക്കൽ താജ് ഇന്റർനാഷണലിൽ ഗഫാറിന്റെ ആത്മകഥയായ ഞാൻ സാക്ഷിയുടെ പ്രകാശന ചടങ്ങിനാണിവർ എത്തിയത്. ധോണിയാണ് ആദ്യമെത്തിയത്. പുസ്തകത്തിന്റെ പ്രകാശനം ധോണി നിർവഹിച്ചു. തൊട്ടു മുമ്പാണ് ടൊവിനോ എത്തിയത്. ചടങ്ങ് കഴിഞ്ഞപ്പോൾ നേരം ഏറെ വൈകി.

ചടങ്ങിനെത്തിയവർ ധോണിക്കും ടൊവിനൊക്കുമൊപ്പം സെൽഫിയെടുത്തും കുശലാന്വേഷണം നടത്തിയും ആഘോഷിക്കുന്നതിനിടയിൽ ഒരുപറ്റം കുട്ടികൾ ഇരുട്ടിനെയും താജിന്റെ അതിർത്തിയെയും ഭേദിച്ച് മാറി നിന്ന് ആരവം മുഴക്കി. കൈ വീശി ആംഗ്യം കാണിച്ചു. ഇതു കണ്ട നേരം കൂടെയുണ്ടായ സെൽഫികളെയെല്ലാം ഒഴിവാക്കി ടൊവിനൊ കുട്ടികളുടെ അടുത്തേക്ക് പാഞ്ഞെത്തി. എല്ലാവർക്കും കൈകൊടുത്ത് . അവരുടെ ഒപ്പം പല തവണ സെൽഫിയെടുത് കുശലം ചോദിച്ച് മടങ്ങി.



Tags:    
News Summary - Tovino saw the excitement of the children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.