ആരാധകരെ ഞെട്ടിച്ച് ടോവിനോയുടെ കള്ളൻ 'മണിയന്‍'; അജയന്റെ രണ്ടാം മോഷണം

ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ടൊവിനോ മൂന്ന് ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിലെ മണിയൻ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. പോസ്റ്റർ ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

ചിയോത്തിക്കാവിലെ പെരും കള്ളനായ മണിയന്‍ എന്ന ക്യാപ്ഷനോടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന 'അജയന്റെ രണ്ടാം മോഷണം'യു.ജി.എം. പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പൂര്‍ണമായും ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

Tags:    
News Summary - Tovino Thomas Birthday Ajayante Randam Moshanam Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.