ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തെരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. 2018 ൽ കേരളം നേരിട്ട മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് '2018'. every one is a hero എന്നതായിരുന്നു ടാഗ് ലൈൻ. ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി വൻ താരനിയരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സികെ പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അഖിൽ ജോർജായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.
മോഹൻലാൽ ചിത്രമായ 'ഗുരു'വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. 2020 ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനും ഓസ്കർ എൻട്രി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.