ബ്രാഹ്​മണിസത്തിനെതിരായ ട്വീറ്റ്​: നടൻ ചേതൻ അഹിംസയെ ചോദ്യം ചെയ്​തു

ബംഗളൂരു: ബ്രാഹ്​മണിസത്തിനെതിരായ ടീറ്റി​െൻറ പേരിൽ കന്നഡ നടൻ ചേതൻ അഹിംസയെ ബംഗളൂരു പൊലീസ്​ ചോദ്യം ചെയ്​തു. നട​െൻറ ട്വീറ്റ്​ ബ്രാഹ്​മണരെ അവഹേളിക്കുന്നതാണെന്ന്​ ആരോപിച്ച്​ വിപ്ര യുവ വേദികെ ഭാരവാഹി പവൻ കുമാർ ശർമ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ബസവനഗുഡി പൊലീസ്​ ബുധനാഴ്​ച നാലുമണിക്കൂർ ചേതനെ ചോദ്യം ചെയ്​തത്​. ബ്രാഹ്​മണിസത്തെ എതിർത്ത്​ താൻ സമൂഹമാധ്യമത്തലിട്ട വിഡിയോകളും പോസ്​റ്റുകളും സംബന്ധിച്ചായിരുന്നു പൊലീസ്​ ചോദ്യംചെയ്​തതെന്ന്​ വെളിപ്പെടുത്തിയ ചേതൻ, സത്യത്തിനും ജനാധിപത്യത്തിനുമൊപ്പമാണ്​ നിൽക്കുന്നതെന്ന്​ വ്യക്​തമാക്കി. സമത്വത്തിനും നീതിക്കും അഹിംസക്കും വേണ്ടി ലോകത്തുടനീളം നടക്കുന്ന മൂവ്​മെൻറുകൾക്കായി എളിയ രീതിയിൽ തനിക്കും സംഭാവന നൽകാനായതിൽ ഏറെ അഭിമാനിക്കുന്നതായും പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ബ്രാഹ്​മണിസത്തിനെതിരായ അംബേദ്​കറുടെയും പെരിയാറി​െൻറയും വാക്കുകൾ ട്വിറ്ററിൽ പങ്കുവെച്ച ചേതൻ ജാതീയതക്കെതിരായ ചർച്ചക്ക്​ തുടക്കമിട്ടിരുന്നു. ബ്രാഹ്​മണിസത്തിനെതിരായ ട്വീറ്റി​െൻറ പേരിൽ ചേതനെതിരെ കർണാടക ബ്രാഹ്​മണ ബോർഡ് ചെയർമാൻ എച്ച്​.എസ്​. സച്ചിദാനന്ദ മൂർത്തിയുടെ പരാതിയിൽ ബംഗളൂരുവിലെ അൾസൂർഗേറ്റ്​ പൊലിസ്​ സ്​റ്റേഷനിലും ജാമ്യമില്ലാ വകുപ്പ്​ ചുമത്തി കേ​സ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ്​ കേസ്​.

ട്വീറ്റി​െൻറ പേരിൽ ചേതനെതിരെ സംഘ്​പരിവാർ സംഘടനകളും രംഗത്തുണ്ട്​. അമേരിക്കൻ പൗരനായ ചേത​െൻറ റസിഡൻഷ്യൽ പെർമിറ്റ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ വി.എച്ച്​.പി നേതാവ്​ ഗിരീഷ്​ ഭരദ്വാജ്​ ബംഗളൂരുവിലെ ഫോറിനേഴ്​സ്​ റീജ്യനൽ രജിസ്​ട്രേഷൻ ഒാഫിസിൽ (എഫ്​.ആർ.ആർ.ഒ) പരാതി നൽകിയിരുന്നു. തനിക്കെതിരെ കേ​െസടുത്തത്​ വിരട്ടലി​െൻറ ഭാഗമായാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും ചേതൻ പ്രതികരിച്ചിരുന്നു.

ജാതീയതയെ കുറിച്ച്​ സംസാരിക്കുന്നത്​ അതിനെ ശാശ്വതമായി നിലനിർത്താനേ സഹായിക്കൂ എന്ന സന്ദേശവുമായി​ കന്നട നടൻ ഉപേന്ദ്ര ഒരു വിഡിയോ പോസ്​റ്റ്​ ചെയ്​തതിനോട്​ 'ഇന്ത്യയിൽ ജാതീയ അസമത്വത്തി​െൻറ അടിവേര്​ ബ്രാഹ്​മണിസമാണ്​' എന്ന്​ ചേതൻ പ്രതികരിച്ചതോടെയാണ്​ ചർച്ചയുടെ തുടക്കം. ബ്രാഹ്​മണ സമൂഹത്തിന്​ താൻ എതിരല്ലെന്നും എന്നാൽ, ബ്രാഹ്​മണിസത്തിന്​ എതിരാണെന്നും വ്യക്തമാക്കിയ ചേതൻ, ഇൗ ചിന്താഗതി മറ്റു സമുദായങ്ങളിലേക്കും മതങ്ങളിലേക്കുമടക്കം പടർന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. തുടർച്ചയായ ട്വീറ്റുകളിൽ​ ബ്രാഹ്​മണിസത്തിനെതിരായ അംബേദ്​കറുടെയും പെരിയാർ ഇ.വി രാമസ്വാമിയുടെയും വാക്കുകൾ ചേതൻ പിന്നീട്​ പങ്കുവെച്ചു.

^സ്വന്തം ലേഖകൻ

Tags:    
News Summary - tweet against brahmanism actor chetan ahimsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.