'ദി കശ്മീർ ഫയൽസ്' സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ വിമർശിച്ചതിന് സ്റ്റാൻഡ് അപ് കൊമേഡിയനും സംഘ്പരിവാർ സംഘടനകളുടെ മുഖ്യ ശത്രുക്കളിൽ ഒരാളുമായ കുനാൽ കമ്രക്കെതിരെ ട്വിറ്ററിൽ വൻ ആക്രമണം. വിവേക് അഗ്നിഹോത്രി സിനിമയിൽനിന്നും ലഭിക്കുന്ന വൻ ലാഭം പാവങ്ങളെ സഹായിക്കാൻ വിനിയോഗിക്കുമോ എന്നായിരുന്നു കമ്രയുടെ പരിഹാസം. സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയതിനെ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിനെതിരെ വൻ ആക്രമണമാണ് കുനാലിനെതിരെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിരവധി ട്വിറ്റർ ഉപയോക്താക്കൾ കുനാലിന്റെ ട്വീറ്റിന് മറുപടി നൽകുകയും വിവേക് അഗ്നിഹോത്രിയെ ട്രോളാൻ ശ്രമിച്ചതിന് കുനാലിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ''300 കോടി സമ്പാദിച്ചതിന് ശേഷം ഒരു ഖാനും പാവങ്ങൾക്ക് പണം നൽകുന്നത് കണ്ടിട്ടില്ല. പിന്നെ എന്തിനാണ് അദ്ദേഹം മാത്രം നൽകുന്നത്. യുക്തിസഹമായി വിശദീകരിക്കണം'' എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. ''സഞ്ജയ് ലീല ബൻസാലി 'ഗംഗുബായിയുടെ ലാഭം വേശ്യകളുടെ ജീവിതം മെച്ചപ്പെടുത്താൻ നൽകിയോ?''-മറ്റൊരാൾ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.