ദുൽഖർ സൽമാൻ നിർമിക്കുന്ന 'ഉപചാരപൂർവം ഗുണ്ട ജയൻ' ട്രെയിലർ പുറത്തിറങ്ങി

നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന 'ഉപചാരപൂർവം ഗുണ്ട ജയൻ' ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. കംപ്ലീറ്റ് കോമഡി എന്റർടെയിനർ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രം വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ നടൻ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമിച്ചിരിക്കുന്നത്.

Full View

രാജേഷ് വർമയാണ് രചന. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ബിജിപാലാണ് സംഗീത സംവിധായകൻ. കിരൺ ദാസാണ് എഡിറ്റർ. എൽദോ ഐസക് ആണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ശബരീഷ് വർമ ഈണമിട്ട് പാടിയ 'ഗുണ്ട ഗുണ്ട ഗുണ്ട ജയൻ' എന്ന ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

Tags:    
News Summary - Upacharapoorvam Gunda Jayan Official Trailer released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.