മൂന്ന് മലയാളം മൾട്ടിസ്റ്റാർ ചിത്രങ്ങൾകൂടി ഒ.ടി.ടിയിലേക്ക്. സിദ്ധാർഥ് ഭരതന്‍ ചിത്രം ചതുരം, മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പൊലീസ് ത്രില്ലർ ക്രിസ്റ്റഫർ, മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ക്രിസ്റ്റി എന്നീ ചിത്രങ്ങളാണ് ഒ.ടി.ടി റിലീസിനൊരുങ്ങുന്നത്.
മാർച്ച് ഒമ്പതിനാണ് സിനിമകൾ ഒ.ടി.ടിയിലെത്തുന്നത്. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചതുരം സൈന പ്ലേയിലൂടെയാണ് റിലീസ് ചെയ്യുന്നത്. അമല പോൾ, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവർ അഭിനയിച്ച് ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ ക്രിസ്റ്റഫർ ഒമ്പതിന് ആമസോണ്‍ പ്രൈമിലൂടെയും ക്രിസ്റ്റി സോണി ലിവിലും കാണാം. ജി.ആര്‍. ഇന്ദുഗോപനും ബെന്യാമിനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.