തിരുവനന്തപുരം: സിനിമ തന്നെ സെൻസർ ബോർഡ് നിരാകരിച്ച ചരിത്രം കേരളത്തിൽ 'വർത്തമാനം' സിനിമയുടെ കാര്യത്തിൽ മാത്രമാണ് സംഭവിച്ചതെന്ന് സംവിധായകൻ സിദ്ധാർഥ് ശിവയും തിരക്കഥാകൃത്തും നിർമാതാവുമായ ആര്യാടൻ ഷൗക്കത്തും പറഞ്ഞു.
12ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രിവ്യൂവിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഏതെങ്കിലും ഒരുഭാഗം നീക്കം ചെയ്യണമെന്നാണ് സാധാരണ സെൻസർ ബോർഡ് നിർദേശിക്കാറുള്ളത്.
എന്നാൽ, ദേശവിരുദ്ധ പ്രമേയമെന്ന് മുദ്രകുത്തി സിനിമതന്നെ സെൻസർ ബോർഡിെൻറ കേരള റീജ്യൻ കമ്മിറ്റി നിരാകരിക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ മുംബൈ സെൻസർ റിവിഷൻ കമ്മിറ്റിയാണ് സിനിമക്ക് പ്രദർശനാനുമതി നൽകിയത്.
രാജ്യത്തെ ജനാധിപത്യ പോരാട്ടങ്ങൾക്ക് വിജയം കണ്ടെത്താൻ ഇൗ സിനിമ സഹായിക്കുമെന്നാണ് വിശ്വാസം. ഇന്ത്യയിൽ നടക്കുന്ന ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെയുള്ള ചെറുത്തുനിൽപ് ആവശ്യമാണെന്ന സന്ദേശം കൂടിയാണ് സിനിമയെന്നും അത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ പറയാൻ ശ്രമിച്ചെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.