മുംബൈ: പ്രമുഖ ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു 67കാരന്‍റെ അന്ത്യം.
കുടുംബം തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്. 'ഗദർ: ഏക് പ്രേം കഥ', 'കോയി മിൽഗയാ', 'റെഡി' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പത്ത് ദിവസം മുമ്പ് ഹൃദയാഘാതം വന്നതിനെ തുടർന്ന് മിഥിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ നാലോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് മകളുടെ ഭർത്താവ് ആഷിഷ് ചതുർവേദി പറഞ്ഞു.
താൽ, ഫിസ, അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ സ്‌കാം 1992 തുടങ്ങിയവയിലെ മിഥിലേഷിന്‍റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. വെർസോവയിലെ ശ്മശാനത്തിൽ വൈകീട്ട് സംസ്‌കാരം നടക്കും. ഭാര്യയും മൂന്നു മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.