അങ്ങനെയൊരു ഇൻസ്റ്റഗ്രാമോ ജിമെയിലോ ഇല്ല; ജോലി തട്ടിപ്പിൽ കുടുങ്ങരുത്, പരാതിയുമായി വിദ്യാ ബാലൻ

 ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം, ജി മെയിൽ ഉണ്ടാക്കി ജോലി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതായി പരാതി. തന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വിദ്യാ ബാലൻ മുംബൈ പൊലീസിൽ പരാതി നൽകി. നടിയുടെ മാനേജർ അദിതി സന്ധുവാണ് തിങ്കളാഴ്ച മുംബൈയിൽ ഖർ പൊലീസ് സ്റ്റേഷനിലെത്തി കേസ് ഫയൽ ചെയ്തത്. നടിയുടെ പരാതിയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസെടുത്തു.

സിനിമ പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അജ്ഞാതരുടെ തട്ടിപ്പ്. വിദ്യാ ബാലന് കീഴില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്നായിരുന്നു  ഇവർ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് സിനിമ പ്രവർത്തക്കർ സമീപിച്ചതോടെയാണ് തട്ടിപ്പ് നടിയുടെ  ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ഐടി ആക്ട് പ്രകാരം അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഇതിന് മുമ്പും വിദ്യാ ബലന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. വ്യാജ തട്ടിപ്പിൽ വീഴാതിരിക്കാൻ മുന്നറിയിപ്പുമായി നടി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Vidya Balan's Fake Gmail, Instagram Accounts Created By Fraudsters For Job Offer Scam, FIR Filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.