ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. ഈ വർഷത്തെ ജന്മദിനം നടിക്ക് ഏറെ പ്രത്യേകത നിറഞ്ഞതാണ്. കുഞ്ഞുങ്ങൾ പിറന്നതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണിത്.
ഇപ്പോഴിതാ നയൻസിന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ രംഗത്ത്. എല്ലാ പിറന്നാളും പ്രിയപ്പെട്ടതാണെന്നും എന്നാൽ ഇക്കുറി ഏറെ പ്രത്യേകതയുള്ളതാണെന്നും വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'നമ്മൾ ഒന്നിച്ചാഘോഷിക്കുന്ന ഒൻപതാമത്തെ പിറന്നാളാണിന്ന്. ഒരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇതായിരിക്കും കൂടുതൽ പ്രത്യേകതയുളളത്. കാരണം നമ്മൾ ഇന്ന് ഭാര്യ- ഭർത്താക്കന്മാരായി ഒന്നിച്ച് ജീവിതം ആരംഭിച്ചു. രണ്ട് പൊന്നോമനകളുടെ അച്ഛനും അമ്മയുമായി.
എനിക്കറിയാം നീ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന്. പക്ഷെ അമ്മയായപ്പോൾ നിനക്ക് കൂടുതൽ പൂർണത തോന്നുന്നു. കൂടാതെ കൂടുതൽ മനോഹരിയായിരിക്കുന്നു. ഇപ്പോൾ നീ അധികം മേക്കപ്പ് ചെയ്യാറില്ല. കാരണം നമ്മുടെ കുട്ടികൾ നിനക്കു എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ. നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ' പിറന്നാൾ ആശംസകൾ -വിഘ്നേഷ് കുറിച്ചു..
ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷ് ശിവനും നയൻതാരയും വിവാഹിതരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.