നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും വിവാഹ ഡോക്യുമന്റെറിയുടെ ടീസർ പങ്കുവെച്ച് നെറ്റ്ഫ്ലിക്സ്.' നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്നാണ് പേര്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലൂടെയാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്.
പ്രണയത്തിനെ കുറിച്ചും വിവാഹത്തെ കുറിച്ചും നയൻസ് തുറന്ന് സംസാരിക്കുന്നുണ്ട്. അതുപോലെ നടിയോടുള്ള പ്രണയത്തെ കുറിച്ച് വിഘ്നേഷും വാചാലനാവുന്നുണ്ട്. എന്തുകൊണ്ട് നായന്‍താര എന്ന് വിഘ്‌ഷേഷിനോട് ഗൗതം മേനോന്‍ ചോദിക്കുന്നുണ്ട്. ആഞ്ജലീന ജോളി പ്രണയാഭ്യര്‍ഥന നടത്തിയെന്നും തെന്നിന്ത്യയില്‍ നിന്നല്ലാത്തത് കൊണ്ട് വേണ്ടെന്നുവച്ചു എന്ന രസകരമായ മറുപടിയാണ് വിഘ്‌നേഷ് നൽകിയത്. താനൊരു സാധാരണ വ്യക്തിയാണെന്നും ചെയ്യുന്ന പ്രവര്‍ത്തികളില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നയന്‍താരയും വിഡിയോയിൽ പറയുന്നു. ഗൗതം മേനോൻ ആണ് നെറ്റ്ഫ്ലിക്സിന് വേണ്ടി ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്
ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് 2022 ജൂൺ 9 ന് മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ച് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, മണിരത്നം, സൂര്യ, ജ്യോതിക എന്നിങ്ങനെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. താരവിവാഹത്തിന് മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.