''പ്രളയസമയത്ത്​ ഞങ്ങൾ കേരളത്തിനൊപ്പം നിന്നിരുന്നു; ഇപ്പോൾ തിരിച്ചു ചോദിക്കുന്നു'' -നടൻ വിജയ്​ ദേവരകൊണ്ട

ഹൈദരാബാദ്​: പ്രളയത്തിൽ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യർഥിച്ച്​ തെലുങ്ക്​ നടൻ വിജയ്​ ദേവരകൊണ്ട. ഹൈദരാബാദ്​ അടക്കമുള്ള നഗരങ്ങളിൽ പെയ്​ത ശക്തമായ മഴയിൽ 70ലേറെപേർ മരിക്കുകയും നിരവധിപേർക്ക്​ വീട്​ നഷ്​ടപ്പെടുകയും ചെയ്​തിരുന്നു.

''ഞങ്ങൾ കേരളത്തിനായി മുന്നോട്ട്​ വന്നിരുന്നു, ഞങ്ങൾ ചെന്നൈക്കായി മുന്നാട്ട്​ വന്നിരുന്നു. ഞങ്ങൾ ആർമിക്കായി മ​​ുന്നോട്ടുവന്നിരുന്നു.

​കൊറോണ സമയത്ത്​ ഞങ്ങൾ പരസ്​പരം ഒന്നിച്ചുനിന്നിരുന്നു. ഇപ്പോൾ ഞങ്ങളുടെ നഗരവും ഞങ്ങളുടെ മനുഷ്യരും നിങ്ങളുടെ സഹായം തേടുന്നു.

നമുക്കെല്ലാവർക്കും ഇത്​ വിഷമകരമായ വർഷമാണ്​. എന്നാൽ നല്ല രീതിയിലുള്ളവർ അങ്ങനെല്ലാത്തവർക്ക്​ വേണ്ടി കുറച്ചുപണം നൽകണം. ഒരിക്കൽ കൂടി നമ്മളിൽപെട്ടവർക്കായി നമുക്ക്​ ചെയ്യേണ്ടതുണ്ട്​.

ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ 10 ലക്ഷം നൽകുന്നു'' -വിജയ്​ ദേവരകൊണ്ട ട്വീറ്റ്​ ചെയ്​തു.

2018ൽ കേരളം വൻ പ്രളയം അഭിമുഖീകരിച്ചപ്പോൾ വിജയ്​ ദേവരകൊണ്ട​ അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകിയിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.