'ലിയോ'ആഘോഷമാക്കാനൊരുങ്ങി വിജയ് ഫാൻസ്‌! ക്ഷേമം പ്രവർത്തനങ്ങളുമായി പ്രിയമുടൻ നൻപൻസ്

വിജയ് ചിത്രം ലിയോയുടെ റിലീസിനോട് അനുബന്ധിച്ച് ട്രിവാൻഡ്രം പുല്ലുവിള ബീച്ചിൽ വെൽഫയർ- പ്രൊമോഷൻ ഇവന്റുമായി പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്‌ അസോസിയേഷൻ. ഒക്ടോബർ ഏഴിന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത ഡിസ്ട്രിബൂറ്റർ ശ്രീ ഗോകുലം ഗോപാലൻ അതിഥിയായി എത്തും.

പ്രസ്തുത പരിപാടിയിൽ 100 നഴ്സമാർക്ക് അജിനോറ ഇൻസ്റ്റിറ്റ്യൂട്ട് മായി ചേർന്ന് സൗജന്യ OET/IELTS ട്രെയിനിങ് , വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ ,സൗജന്യ ഭക്ഷണം, ഹൃദയരോഗ പരിശോധന, വീൽ ചെയർ ഡൊണേഷൻ,ഒരു നിർധന കുടുംബത്തിലെ ഒരു കുട്ടിയുടെ ഉപരിപഠന ചെലവ് ഏറ്റെടുക്കൽ എന്നിങ്ങനെ നിരവധി വെൽഫയർ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

2022 ജൂലൈ 17 ന് ആണ് പ്രിയമുടൻ നന്പൻസ് വിജയ് ഫാൻസ് അസോസിയേഷൻ ആരംഭിച്ചത്. ടീം ഫൗണ്ടർ പ്രതീഷ് വി.ആറും പ്രസിഡന്റ്‌ എം.ആർ നിതിനുമാണ്.രക്തദാനം, സൗജന്യ ഭക്ഷണ വിതരണം എന്നിവയും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിജയുടെ 49 ാം പിറന്നാളിന് 49 വെൽഫയർ പരിപാടികൾ കേരളത്തിലും മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - Vijay Fans Organize Welfare pramotion Event In Leo Movie Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.