റിലീസിന് മുമ്പെ വൻ നേട്ടം സ്വന്തമാക്കി വിജയ് ചിത്രം ലിയോ!

വിജയ്, തൃഷ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണിത്. ഒക്ടോബർ 19 നാണ്   ചിത്രം  ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്.

റിലീസിന് മുൻപ് തന്നെ ലിയോ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 422 കോടിയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. ചിത്രത്തിലെ അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടു ഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴിയാണ് 220 കോടി സമാഹരിച്ചത്. 15 കോടിക്കാണ് ചിത്രം കേരളത്തിൽ വിറ്റുപോയത്. തെലുങ്കിൽ 25 കോടി, കർണാടകയിൽ തിയറ്റർ അവകാശം 8 കോടി രൂപക്കുമാണ് വിറ്റുപോയത്. 50 കോടിയാണ് ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ. റിലീസിങ് ദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

വിജയ്,തൃഷ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സംഗീതം: അനിരുദ്ധ് രവിചന്ദർ,നിർമ്മാതാവ്: ലളിത് കുമാർ,സഹ നിർമ്മാതാവ്: ജഗദീഷ് പളനിസാമി,ബാനർ: സെവൻ സ്ക്രീൻ സ്റ്റുഡിയോ,ഛായാഗ്രഹണ സംവിധായകൻ: മനോജ് പരമഹംസ,ആക്ഷൻ: അൻപറിവ്,എഡിറ്റർ: ഫിലോമിൻ രാജ്കലാസംവിധാനം: എൻ.സതീഷ് കുമാർനൃത്തസംവിധാനം: ദിനേശ്,കോസ്റ്റ്യൂം ഡിസൈനർമാർ : പല്ലവി സിംഗ്, ഏക ലഖാനി, പ്രവീൺ രാജസംഭാഷണ രചന: ലോകേഷ് കനകരാജ്, രത്ന കുമാർ, ദീരജ് വൈദി,പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്നസൗണ്ട് ഡിസൈനർ: SYNC സിനിമശബ്ദമിശ്രണം: കണ്ണൻ ഗണപത് പ്രൊഡക്ഷൻ കൺട്രോളർ: കെടിഎസ് സ്വാമിനാഥൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാംകുമാർ ബാലസുബ്രഹ്മണ്യൻ,അസോസിയേറ്റ് ഡയറക്ടർ: സന്തോഷ് കൃഷ്ണൻ, സത്യ, ഇമ്മാനുവൽ പ്രകാശ്, രോഹിത് സൂര്യ,കളറിസ്റ്റ്: ഗ്ലെൻ കാസ്റ്റിഞ്ഞോ അസിസ്റ്റന്റ് കളറിസ്റ്റ്: നെസിക രാജകുമാരൻ, ഡി.ഐ :ഇജീൻ. പി ആർ ഒ : പ്രതീഷ് ശേഖർ.

Tags:    
News Summary - Vijay, Lokesh Kanagaraj's 'Leo' makes a whopping Rs 422 crore before release?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.