വംശിക്കൊപ്പം അടുത്ത സിനിമ പ്രഖ്യാപിച്ച്​ വിജയ്​; 'ദളപതി 66' ഒരുങ്ങുക ബ്രഹ്​മാണ്ഡ സംവിധായക​െൻറ കീഴിൽ

ത​െൻറ 66ാമത്തെ സിനിമയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി തമിഴ്​ നടൻ വിജയ്​. 'ദളപതി 66' എന്ന കോഡ്​ നാമത്തിൽ അറിയപ്പെടുന്ന സിനിമ, തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വംശി പെഡിപ്പള്ളിയാണ്​ സംവിധാനം ചെയ്യുക. മഹര്‍ഷി സൂപ്പർഹിറ്റ്​ സിനിമയിലൂടെ ദേശീയ പുരസ്​കാരം നേടിയ സംവിധായകനാണ്​ വംശി.


ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സി​െൻറ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തി​െൻറ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്​ച നടന്നു. പ്രമുഖ പ്രൊഡക്ഷൻ ഹൗസ് വരുന്നതോടെ സിനിമയുടെ ബജറ്റ് വലിയതോതിൽ ഉയരും. ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.


നെല്‍സണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റിന് ശേഷം വിജയ് വംശിയുടെ ചിത്രവുമായി സഹകരിക്കും. ബീസ്റ്റിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സണ്‍ പിക്ചേഴ്​സ്​ ആണ് ബീസ്​റ്റ്​ നിർമിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്ഡെ ആണ് നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്​ത മാസ്റ്റര്‍ എന്ന ചിത്രത്തിന് വിജയ്ക്ക് 100 കോടി രൂപയായിരുന്നു പ്രതിഫലമെന്നും പുതിയ ചിത്രത്തിനായി 120 കോടിയാണ് വിജയ് വാങ്ങുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Tags:    
News Summary - Vijay to team up with Vamshi Paidipally for his 66th movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.