വംശിക്കൊപ്പം അടുത്ത സിനിമ പ്രഖ്യാപിച്ച് വിജയ്; 'ദളപതി 66' ഒരുങ്ങുക ബ്രഹ്മാണ്ഡ സംവിധായകെൻറ കീഴിൽ
text_fieldsതെൻറ 66ാമത്തെ സിനിമയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി തമിഴ് നടൻ വിജയ്. 'ദളപതി 66' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സിനിമ, തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വംശി പെഡിപ്പള്ളിയാണ് സംവിധാനം ചെയ്യുക. മഹര്‍ഷി സൂപ്പർഹിറ്റ് സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വംശി.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്സിെൻറ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിെൻറ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച നടന്നു. പ്രമുഖ പ്രൊഡക്ഷൻ ഹൗസ് വരുന്നതോടെ സിനിമയുടെ ബജറ്റ് വലിയതോതിൽ ഉയരും. ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
നെല്‍സണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റിന് ശേഷം വിജയ് വംശിയുടെ ചിത്രവുമായി സഹകരിക്കും. ബീസ്റ്റിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സണ്‍ പിക്ചേഴ്സ് ആണ് ബീസ്റ്റ് നിർമിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്ഡെ ആണ് നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിന് വിജയ്ക്ക് 100 കോടി രൂപയായിരുന്നു പ്രതിഫലമെന്നും പുതിയ ചിത്രത്തിനായി 120 കോടിയാണ് വിജയ് വാങ്ങുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.