ചെന്നൈ: കമൽഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം റീലിസ് ചെയ്ത അന്ന് മുതൽ തിയറ്ററുകളിൽ റെക്കോർഡ് നേട്ടം കൊയ്യുകയാണ്. എസ്.എസ് രാജമൗലിയുടെ ബാഹുബലി തമിഴ്നാട്ടിൽ തീർത്ത കളക്ഷന്‍ റെക്കോർഡ് വരെ വിക്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ മറികടക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം തമിഴ്‌നാട്ടിൽ 10 ദിവസം കൊണ്ട് 130 കോടിയിലധികം രൂപയാണ് വിക്രം വാരിയത്. അതേസമയം, അഞ്ച് വർഷമായി 155 കോടി കളക്ഷന്‍ റെക്കോർഡാണ് ബാഹുബലിയുടെ പേരിലുള്ളത്. വിക്രം റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ ആഴ്ചയിലെ കണക്കുകൾ പുറത്തുവിട്ട് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ചിത്രം ജൈത്രയാത്ര തുടരുകയാണെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് വിക്രമിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിച്ചത്. കാളിദാസ് ജയറാം, നരേൻ, വാസന്തി, ഗായത്രി, സ്വാതിസ്ത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.