'വിലായത്ത്​ ബുദ്ധ'; സച്ചിയുടെ സ്വപ്​നം സിനിമയാക്കാൻ പൃഥ്വിയും ജയൻ നമ്പ്യാരും, ടൈറ്റിൽ പോസ്റ്റർ പുറത്ത്​

അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്​നം പൂവണിയിക്കാനായി പൃഥ്വിരാജ് സുകുമാരനും ജയൻ നമ്പ്യാരും. പ്രശസ്​ത എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപ​െൻറ വിലായത്ത്​ ബുദ്ധ എന്ന നോവലാണ്​ അതേപേരിൽ സിനിമയാക്കാൻ പോകുന്നത്​. അയ്യപ്പനും കോശിയും തിയറ്ററുകളിലെത്തി ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ പൃഥ്വിരാജ് ത​െൻറ ഫേസ്​ബുക്കിലൂടെ ഇന്ന്​ രാവിലെ 11 മണിക്കാണ്​ ചിത്രം പ്രഖ്യാപിച്ചത്​. സച്ചി ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ ജയൻ നമ്പ്യാർ സംവിധാനം ചെയ്യു​േമ്പാൾ പൃഥ്വി നായക വേഷത്തിലെത്തും.


സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ്​ ചിത്രം നിർമിക്കുക. സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ചിത്രം സമര്‍പ്പിക്കുന്നുവെന്നാണ്​ ഉര്‍വശി തിയറ്റേഴ്‌സ് പറഞ്ഞത്​. ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്​. ജോമോന്‍ ടി ജോണ്‍ ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കും. തീട്ടം ഭാസ്​കരൻ, ഡബിൾ മോഹൻ എന്നിവരാണ്​ വിലായത്ത്​ ബുദ്ധയിലെ കഥാപാത്രങ്ങൾ. പൃഥ്വിക്കൊപ്പം വമ്പൻ താരനിരയുമായി എത്തുന്ന ചിത്രത്തിൽ ആരൊക്കെയാണ്​ കേന്ദ്ര കഥാപാത്രങ്ങളായ ഇരുവരെയും അവതരിപ്പിക്കുക എന്നാണ്​ ​പ്രേക്ഷകർ ഉറ്റുനോക്കുന്നത്​. 


Tags:    
News Summary - vilayath budha title poster released prithviraj jayan nambiar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.