ലോകത്തെമ്പാടും ഏറെ ആരാധകരുള്ള സിനിമകളാണ് 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' സീരീസിൽ പുറത്തിറങ്ങിയത്. മെയ് 19 ന് പ്രദര്‍ശനത്തിനെത്തിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഒന്‍പതാം ഭാഗം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കോവിഡ് സാഹചര്യത്തില്‍ ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനെത്താതിരുന്നിട്ടും 1819 കോടിയിധികം ചിത്രം വാരിയിരുന്നു. ഇപ്പോൾ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആരാധകർക്ക് സങ്കടം നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
എഫ് 9ന് ശേഷം രണ്ട് സിനിമകൾ കൂടി മാത്രമേ സീരിസിൽ ഉണ്ടായിരിക്കുകയുള്ളൂവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ വിൻ ഡീസൽ. രണ്ട് ഭാഗങ്ങൾ കൂടി എടുത്ത ശേഷം സീരീസിന് വിരാമമിടാൻ യൂനിവേഴ്സൽ പിക്ചേഴ്സ് തീരുമാനിച്ചതായി വിൻ ഡീസൽ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
2023ലും 2024ലമാകും അവസാന രണ്ട് ഭാഗങ്ങൾ പുറത്തിറങ്ങുക. 'ഒരോ കഥയും അതിേന്റതായ അവസാനം അർഹിക്കുന്നുണ്ട്' -സീരീസിന്‍റെ ഭാവിയെ സംബന്ധിച്ച ചോദ്യത്തിന് വിൻ ഡീസൽ മറുപടി നൽകി.
2001ൽ പുറത്തിറങ്ങിയ 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' മുതൽ വിൻ ഡീസൽ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. യു.എസിലും ഇന്‍റർനാഷനൽ മാർക്കറ്റിലും വൻ വിജയമായി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങൾ മാറിയിരുന്നു. അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും 100 കോടി ഡോളർ കളക്ഷൻ നേടിയിരുന്നു.
വിൻ ഡീസലിനൊപ്പം മിഷേൽ റോഡ്രിഗസ്, ജേസൺ സ്റ്റാതം, പോൾ വാക്കർ, ജോൺ സീന, ഡ്വൈൻ ജോൺസൺ, ടൈറിസ് ഗിബ്സൺ, റാപ്പർ റുഡാറിക്കസ്, ജോർദാന ബ്രൂസ്റ്റർ എന്നിവർ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.