പ്രണവിന് അഭിനയത്തിനോട് താൽപര്യമില്ലേ? തെറ്റിദ്ധാരണ നീക്കി വിനീത്, 'എനിക്ക് അവനെ അടുത്തറിയാം'

പ്രണവ് മോഹൻലാലിന്റെ അഭിനയത്തിനോടുള്ള താൽപര്യത്തെക്കുറിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പ്രണവിന് അഭിനയത്തിൽ താൽപര്യമില്ല എന്നത്  ആളുകളുടെ തെറ്റായ ചിന്തയാണെന്നും  ഇഷ്ടമല്ലത്തത് സ്റ്റാര്‍ഡമാണെന്നും വിനീത് പറഞ്ഞു. എന്‍ജോയ് ചെയ്താണ്  ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതെന്നും യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തു. വിനീതിന്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് പ്രണവിനെക്കുറിച്ച് വിനീത് പറഞ്ഞത്.

'പ്രണവിന് അഭിയിക്കാന്‍ താൽപര്യമില്ലെന്ന് പലരുടെയും തെറ്റിദ്ധാരണയാണ്. അവന് അഭിനയിക്കാൻ ഒരുപാട് ഇഷ്ടമാണ്. എന്നാൽ സ്റ്റാർഡമിനോട് താൽപര്യമില്ല. കൂടാതെ ആളുകൾ ശ്രദ്ധിക്കുന്നതും ഇഷ്ടമല്ല. ഒരു ജിപ്‌സി മോഡാണ്. സഞ്ചാരിയാണവന്‍.

വളരെ എന്‍ജോയ് ചെയ്താണ് ഇഷ്ടമുള്ള കാര്യങ്ങൾ അവൻ ചെയ്യുന്നത്. റോക്ക് ക്ലൈംബ് ചെയ്യുന്ന അതെ പാഷനോടെയാണ് അഭിനയിക്കുന്നത്. അതുപോലെയാണ് പാട്ട് കമ്പോസ് ചെയ്യുന്നതും പട്ട് എഴുതുന്നതും. ഇതെല്ലാം അവന് ഇഷ്ടമുള്ള കാര്യങ്ങളാണ്. എനിക്ക് അവനെ അത്രക്ക് മനസിലായതുകൊണ്ടാണ് ഞാന്‍ ഈ പറയുന്നത്- വിനീത് പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീതും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഏപ്രിൽ 11 ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത് . ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കല്യാണി പ്രിയദർശനാണ് നായിക. ബേസിൽ ജോസഫ്, നിവിൻ പോളി അജു വർഗീസ്,ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റുതാരങ്ങൾ. വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് വർഷങ്ങൾക്ക് ശേഷം നിർമിച്ചിരിക്കുന്നത്. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് സൂചന.

Tags:    
News Summary - Vineeth Sreenivasan About Pranav Mohanlal's acting interest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.