ധ്യാൻ ശ്രീനിവാസൻ, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2013ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് തിര.മികച്ച നിരൂപക ശ്രദ്ധനേടിയെങ്കിലും ബോക്സോഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് പറഞ്ഞിരുന്നു. എന്നാൽ നിലവിൽ തിരയുടെ രണ്ടാംഭാഗം ഒരുക്കാൻ പദ്ധതിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത്.
'തിരയുടെ രണ്ടാം ഭാഗം ഒരുക്കാൻ നിലവിൽ ആലോചനയില്ല. രണ്ടാം ഭാഗത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എങ്കിലും 'തിര' പോലത്തെ ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്' -വിനീത് ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
മുമ്പൊരിക്കൽ തിരയുടെ രണ്ടാംഭാഗം ഒരുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിനീത് അറിയിച്ചിരുന്നു.
'തിരയുടെ രണ്ടാം ഭാഗം ബുദ്ധിമുട്ടാണ്. അന്ന് നമ്മള്‍ പ്ലാന്‍ ചെയ്തത് പോലെ ഇന്ന് അത് ഷൂട്ട് ചെയ്യാന്‍ കഴിയില്ല. തിരയിൽ ചില കഥാപാത്രങ്ങള്‍ ചെയ്ത ആളുകള്‍ ഇന്ന് ഇല്ല. അവരെ കൊണ്ടുവരാനുള്ള ഓപ്ഷനില്ല. ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങളെ വെച്ചുകൊണ്ട് നമുക്ക് ആ സിനിമ ചെയ്യാന്‍ സാധിക്കില്ല. ആളുകളെ മാറ്റി ചെയ്യുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടുമില്ല'- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ , നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിൽ തുടരുകയാണ്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് റാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. നിലവിൽ 'വർഷങ്ങൾക്ക് ശേഷം' 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.