'ഫയൽ' സിനിമകളുടെ നിർമാതാവായ വിവേക് അഗ്നിഹോത്രി ബി.ജെ.പി സർക്കാറിന്റെ സ്പോൺസേഡ് സംവിധായകൻ ആണെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ്.
ഗുജറാത്ത് ഫയലുകളിൽ ഒരു സിനിമ ചെയ്യാൻ ധൈര്യമുണ്ടെങ്കിൽ, അവിടുത്തെ മുഖ്യമന്ത്രി എന്തുചെയ്യുന്നു എന്നതിന്റെ എല്ലാ തെളിവുകളും ഞാൻ നിങ്ങൾക്ക് തരാം. ഗുജറാത്ത് കത്തുമ്പോൾ ഗുജറാത്തിലെ ആഭ്യന്തരമന്ത്രി എന്താണ് ചെയ്തിരുന്നത്. നിങ്ങൾക്ക് ആ ധൈര്യമുണ്ടെങ്കിൽ പ്രസക്തമായ എല്ലാ വിവരങ്ങളും തെളിവുകളും നിങ്ങൾക്ക് നൽകും. പക്ഷേ നിർഭാഗ്യവശാൽ, നിങ്ങൾ സർക്കാർ സ്പോൺസർ ചെയ്യുന്ന ഒരു നിർമ്മാതാവും സംവിധായകനും ഫയലുകൾക്ക് മുകളിൽ സിനിമകൾ നിർമ്മിക്കുന്ന ആളാണെന്നും എനിക്കറിയാം.
സംവിധായകന് ഇഷ്ടമുള്ള സിനിമകൾ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അദ്ദേഹം നിഷ്പക്ഷനും സത്യസന്ധനുമായ ചലച്ചിത്ര നിർമ്മാതാവാണെങ്കിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് സിനിമയെടുക്കണമെന്നും താൻ സർക്കാർ സ്‌പോൺസേർഡ് ഫിലിം മേക്കർ അല്ലെന്ന് തെളിയിക്കണമെന്നും ഗൗരവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.