ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള 'വേഫെറർ ഫിലിംസ്' വിതരണ രംഗത്തേക്ക്

ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ 'വേഫെറർ ഫിലിംസ്' വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നിവയാണ് ദുൽഖറിന്‍റെ നിർമാണത്തിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ.

കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്', ഷൈൻ ടോം ചാക്കോ നായകനാകുന്ന 'അടി', ബോബ്ബ്യ് - സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുൽഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷൻ ആൻഡ്രൂസ് ചിത്രം എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' വിതരണം ചെയ്തുകൊണ്ടാണ് വേഫെറർ ഫിലിംസ് ആദ്യമായി വിതരണ രംഗത്തേക്ക് കടക്കുന്നത്. സിജു വിത്സൺ, സൈജു കുറുപ്പ്, ശറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രങ്ങളും വേഫെറർ തന്നെയാണ് തീയറ്ററുകളിൽ എത്തിക്കുന്നത്.

Tags:    
News Summary - Wayfarer Films owned by Dulquer Salmaan enters the distribution space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.