'അവഞ്ചേഴ്​സ്'​ ഇന്ത്യക്കാർ നിർമിച്ചാൽ എങ്ങനെയുണ്ടാകും? ഈ വിഡിയോ കണ്ടാൽ ഉത്തരം ലഭിക്കും

ഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ്​ സിനിമകളിലൊന്നാണ്​ അവഞ്ചേഴ്സ്. ​ഗ്രാഫിക്​സി​െൻറയും ആധുനിക സാ​ങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഒരുക്കിയ ചിത്രം ആരെയും ത്രില്ലടിപ്പിക്കും. എന്നാൽ, ഈ സിനിമ ഇന്ത്യക്കാരാണ്​ ഒരുക്കിയിരുന്നതെങ്കിലോ, അതും കാര്യമായ ചെലവുക​െളാന്നുമില്ലാ​െത? അത്തരമൊരു വിഡിയോ ആണ്​ ഇപ്പോൾ ബോളിവുഡ്​ നടൻ രൺദീപ്​ ഹൂഡ ത​െൻറ ഇൻസ്​റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്​.

ബദ്​ലാപുരിലെ ഏതാനും ചെറുപ്പക്കാർ തയാറാക്കിയ വിഡിയോയാണിത്​. റിവേഴ്​സ്​ ​േപ്ലയിൽ എഡിറ്റ്​ ചെയ്​ത വിഡിയോയിൽ യുവാക്കൾ തങ്ങളുടെ ഉപകരണങ്ങളുമായി കുളത്തിൽനിന്ന്​ ഉയർന്നുവരുന്നതാണ്​ കാണാനാവുക. വെള്ളത്തിൽനിന്ന്​ ഒരു ടയറുമായി ക്യാപ്​റ്റൻ അമേരിക്കയുടെ അപരനാണ്​ ആദ്യം വരുന്നത്​. തുടർന്ന് ഹോക്കിക്ക്, ഡോക്ടർ സ്ട്രേഞ്ച്, ബ്ലാക്ക് പാന്തർ, അയൺ മാൻ എന്നിവർ തനത്​ ശൈലിയിൽ ഉയർന്നുവരുന്നു. ഒടുവിൽ തോർ ത​െൻറ ചുറ്റികയുമായി വരുന്ന രംഗം ഏവരെയും ആശ്ചര്യപ്പെടുത്തും.

അവഞ്ചേഴ്‌സ് എൻഡ് ഗെയിം എന്ന ചിത്രത്തിലെ 'അവഞ്ചേഴ്‌സ് അസംബ്ലിംഗ്' രംഗമാണ്​ ഇത്​ ഓർമിപ്പിക്കുക. 11 ലക്ഷത്തിന്​ മുകളിൽ പേർ ഈ വിഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ വിഡിയോ പങ്കുവെക്കുകയും ഇവരെ അഭിനന്ദിക്കുകയും ചെയ്​തു.

Tags:    
News Summary - What if ‘Avengers’ was made by Indians? Watch this video to get the answer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.