മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുതിെൻറ മരണം സംബന്ധിച്ച അന്വേഷണം നിർണായക വഴിത്തിരിവിലെത്തി നിൽക്കെ തുറന്ന പ്രസ്താവനയുമായി നടി കങ്കണ റണൗട്ട് രംഗത്ത്. നടി റിയ ചക്രവർത്തിക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയും അേന്വഷണം പ്രഖ്യാപിച്ചിരുന്നു.
ഇൗ സാഹചര്യത്തിലാണ് അന്വേഷണ ഏജൻസികൾക്ക് സഹായം നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് നടി കങ്കണ എത്തിയിരിക്കുന്നത്. തനിക്ക് മതിയായ സുരക്ഷ ഒരുക്കിയാൽ അന്വേഷണത്തിൽ സഹായിക്കാമെന്നാണ് കങ്കണയുടെ വാഗ്ദാനം. താൻ കരിയറും ജീവനുംവരെ അപകടത്തിലാക്കിയാണ് രംഗത്ത് വരുന്നത്.
I am more than willing to help @narcoticsbureau but I need protection from the centre government, I have not only risked my career but also my life, it is quiet evident Sushanth knew some dirty secrets that's why he has been killed.
— Kangana Ranaut (@KanganaTeam) August 26, 2020
എന്തോ ചില രഹസ്യങ്ങൾ സുശാന്തിന് അറിയാമായിരുന്നെന്നും അതാണ് നടൻ കൊല്ലപ്പെട്ടതെന്നുമാണ് കങ്കണ പറയുന്നത്. 'ഞാൻ നർക്കോട്ട് ബ്യൂറോയെ സഹായിക്കാൻ തയ്യാറാണ്. പക്ഷെ എനിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് സംരക്ഷണം ആവശ്യമാണ്. ഞാൻ എെൻറ കരിയറിനെയും ജീവിതത്തെയും അപകടത്തിലാക്കിയാണ് രംഗത്ത് വരുന്നത്.
സുശാന്തിന് ചില രഹസ്യങ്ങൾ അറിയാമായിരുന്നു. അതുകൊണ്ടാണ് അയാൾ കൊല്ലപ്പെട്ടത്'-കങ്കണ ട്വീറ്റ് ചെയ്തു. ബോളിവുഡ് ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കു മരുന്ന് കൊക്കൈൻ ആണെന്നും ഇത് മിക്കവാറും എല്ലാ പാർട്ടികളിലും ഉപയോഗിക്കുന്നുണ്ടെന്നും കങ്കണ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Most popular drug in the film industry is cocaine, it is used in almost all house parties it's very expensive but in the beginning when you go to the houses of high and mighty it's given free, MDMA crystals are mixed in water and at times passed on to you without your knowledge.
— Kangana Ranaut (@KanganaTeam) August 26, 2020
'ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കു മരുന്ന് കൊക്കൈനാണ്. ഇത് മിക്കവാറും എല്ലാ പാർട്ടികളിലും ഉപയോഗിക്കുന്നുണ്ട്. ഇത് വളരെ ചെലവേറിയതാണ്. തുടക്കത്തിൽ നിങ്ങൾ പ്രമുഖരുടെ വീടുകളിലെ പാർട്ടികളിൽ പോകുേമ്പാൾ ഇത് സൗജന്യമായി നൽകും. എംഡിഎംഎ ക്രിസ്റ്റലുകൾ വെള്ളത്തിൽ കലർത്ത നിങ്ങളുടെ അറിവില്ലാതെ തരുന്നതും പതിവാണ്'-മറ്റൊരു ട്വീറ്റിൽ കങ്കണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.