Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോളിവുഡിലെ പ്രിയ...

ബോളിവുഡിലെ പ്രിയ മയക്കുമരുന്ന്​ കൊക്കൈൻ; ഇതേപറ്റി വിവരം തരാം, പക്ഷെ സുരക്ഷ ഉറപ്പുവരുത്തണം -കങ്കണ റണൗട്ട്​

text_fields
bookmark_border
ബോളിവുഡിലെ പ്രിയ മയക്കുമരുന്ന്​ കൊക്കൈൻ; ഇതേപറ്റി വിവരം തരാം, പക്ഷെ സുരക്ഷ ഉറപ്പുവരുത്തണം -കങ്കണ റണൗട്ട്​
cancel

മുംബൈ: നടൻ സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണം സംബന്ധിച്ച അന്വേഷണം നിർണായക വഴിത്തിരിവിലെത്തി നിൽക്കെ തുറന്ന പ്രസ്​താവനയുമായി നടി കങ്കണ റണൗട്ട്​ രംഗത്ത്​. നടി റിയ ചക്രവർത്തിക്ക്​ മയക്കുമരുന്ന്​ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടർന്ന്​ കേസിൽ നാർകോട്ടിക്​ കൺട്രോൾ ബ്യൂറോയും അ​േന്വഷണം പ്രഖ്യാപിച്ചിരുന്നു.

ഇൗ സാഹചര്യത്തിലാണ്​ അ​ന്വേഷണ ഏജൻസികൾക്ക്​ സഹായം നൽകാൻ തയ്യാറാണെന്ന്​ പറഞ്ഞ്​ നടി കങ്കണ എത്തിയിരിക്കുന്നത്​. തനിക്ക്​ മതിയായ സുരക്ഷ ഒരുക്കിയാൽ അ​ന്വേഷണത്തിൽ സഹായിക്കാമെന്നാണ്​ കങ്കണയുടെ വാഗ്​ദാനം. താൻ കരിയറും ജീവനുംവരെ അപകടത്തിലാക്കിയാണ്​ രംഗത്ത്​ വരുന്നത്​.

എന്തോ ചില രഹസ്യങ്ങൾ സുശാന്തിന്​ അറിയാമായിരുന്നെന്നും അതാണ്​ നടൻ കൊല്ലപ്പെട്ടതെന്നുമാണ്​ കങ്കണ പറയുന്നത്​. 'ഞാൻ നർക്കോട്ട്​ ബ്യൂറോയെ സഹായിക്കാൻ തയ്യാറാണ്. പക്ഷെ എനിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് സംരക്ഷണം ആവശ്യമാണ്. ഞാൻ എ​െൻറ കരിയറിനെയും ജീവിതത്തെയും അപകടത്തിലാക്കിയാണ്​ രംഗത്ത്​ വരുന്നത്​.

സുശാന്തിന് ചില രഹസ്യങ്ങൾ അറിയാമായിരുന്നു. അതുകൊണ്ടാണ് അയാൾ കൊല്ലപ്പെട്ടത്'-കങ്കണ ട്വീറ്റ്​ ചെയ്​തു. ബോളിവുഡ്​ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കു മരുന്ന് കൊക്കൈൻ ആണെന്നും ഇത് മിക്കവാറും എല്ലാ പാർട്ടികളിലും ഉപയോഗിക്കുന്നുണ്ടെന്നും കങ്കണ നേരത്തെ ട്വീറ്റ്​ ചെയ്​തിരുന്നു.

'ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കു മരുന്ന് കൊക്കൈനാണ്​. ഇത് മിക്കവാറും എല്ലാ പാർട്ടികളിലും ഉപയോഗിക്കുന്നുണ്ട്​. ഇത് വളരെ ചെലവേറിയതാണ്. തുടക്കത്തിൽ നിങ്ങൾ പ്രമുഖരുടെ വീടുകളിലെ പാർട്ടികളിൽ പോകു​േമ്പാൾ ഇത് സൗജന്യമായി നൽകും. എംഡിഎംഎ ക്രിസ്റ്റലുകൾ വെള്ളത്തിൽ കലർത്ത നിങ്ങളുടെ അറിവില്ലാതെ തരുന്നതും പതിവാണ്​'-മറ്റൊരു ട്വീറ്റിൽ കങ്കണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittersushanth singh RajputNarcotics Bureau
Next Story