അന്ധാദുനോളം ഭ്രമിപ്പിക്കുന്നുണ്ടോ...? ഭ്രമം മൂവി റിവ്യൂ

ആയുഷ്മാൻ ഖുറാന, രാധിക ആപ്തേ, തബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ബോളിവുഡ് ചിത്രം അന്ധാദു​െൻറ മലയാളം റീമേക്കായാണ് ഭ്രമം സിനിമ ഇറങ്ങുന്നത്. ഭ്രമം എന്നാൽ അത്യാസക്തിയെന്നാണ്. മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുവാൻ, ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുവാൻ തുടങ്ങി എന്തിനോടും ഏതിനോടും മനുഷ്യന് ഭ്രമം തോന്നാം. അതിനായി മനുഷ്യന് ഏതറ്റം വരെയും പോവാം. അത് തന്നെയാണ് സിനിമ സൂചിപ്പിക്കുന്നതും.

റേ മാത്യൂസ്(പൃഥ്വിരാജ് സുകുമാരൻ) എന്ന കാഴ്ച്ചയില്ലാത്ത പിയാനോ പ്ലേയറിലൂടെയാണ് സിനിമ മുൻപോട്ട് പോകുന്നത്. പിയാനോയിസ്റ്റായ റെയ് അന്ധത അഭിനയിക്കുന്നത് കലാരംഗത്ത് ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയായിരുന്നു. അന്ധൻ എന്ന സഹതാപം നേടി മറ്റുളളവരെ ചൂഷണം ചെയ്തു അവസരങ്ങളും പണവും സമ്പാദിച്ചു, യൂറോപ്പിൽ പോയി പേരെടുത്ത സംഗീതജ്ഞൻ ആവണമെന്നാണ് റേയുടെ പദ്ധതി.

ഒരിക്കൽ യാദൃശ്ചികമായി നടക്കുന്ന ഒരപകടം വഴിയാണ് സിന്ത്യ എന്ന പെൺകുട്ടി റേയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. വളരെ എളുപ്പത്തിൽ തന്നെ അയാളുമായി അടുക്കുന്ന സിന്ത്യ റേയ്ക്ക് തന്റെ അച്ഛൻ നടത്തുന്ന റെസ്റ്റോറന്റിൽ സംഗീതം അവതരിപ്പിക്കുവാനുള്ള അവസരവും നേടി കൊടുക്കുന്നു. തുടർന്ന് അവിടെ വെച്ചു തന്നെയാണ് പഴയകാല സിനിമാനടനായ ഉദയകുമാറിനെ അയാൾ പരിചയപ്പെടുന്നതും. വിവാഹ വാർഷികത്തിൽ തന്റെ ഭാര്യ സിമിക്ക് ഒരു സർപ്രൈസ് കൊടുക്കുന്നതിനായി ഉദയ്കുമാർ ഫ്ലാറ്റിലേക്ക് റേയെ ക്ഷണിക്കുന്നതോട് കൂടി കാര്യങ്ങൾ കൈവിട്ടു പോകുന്നു.


സസ്പെൻസും ഡാർക്ക് ഹ്യൂമറും ഉൾക്കൊള്ളുന്ന ക്രൈം ത്രില്ലറായ രീതിയിലാണ് തുടർന്ന് ഭ്രമം മുന്നേറുന്നത്. വാസ്തവത്തിൽ ഭ്രമം റേയുടെ മാത്രം കഥയല്ല, ഉദയ് കുമാർ, ജിയാ, അഭിനവ്​, രേണുക, വിലാസിനി എന്നിവരുടെ കൂടി ജീവിതമാണ്. അന്ധനായി പൊതുമധ്യത്തിൽ അറിയപ്പെടുന്ന റേ ഒരിക്കൽ ഒരു കൊലപാതകത്തിന് സാക്ഷിയാവുന്നതോടെ അയാൾക്ക് സഞ്ചരിക്കേണ്ടി വരുന്ന വലിയ വലിയ കുറ്റകൃത്യങ്ങൾ, താൻ ചെയ്ത കൊലപാതകം മറച്ചുവെക്കാനായി കൂടുതൽ കൂടുതൽ ക്രൈമുകളിൽ ഏർപ്പെടുകയും, അതിന്റെ പേരിൽ പശ്ചാത്തപിക്കുക പോലും ചെയ്യാത്ത സിമി(മമ്ത മോഹൻദാസ്), സിമിയുടെ കാമുകൻ, റേയുടെ കാമുകി തുടങ്ങി ലെയറുകൾ ഒരുപാടുണ്ട് ഭ്രമത്തിന്.

കഥാപരമായി ഒരേ രീതിയിൽ തന്നെയാണ് ഭ്രമം അതി​െൻറ ഒറിജിനിലായ അന്ധാദുനോട് നീതി പുലർത്തുന്നത്. അന്ധാദുൻ കണ്ടവർക്ക് ഭ്രമത്തിൽ കൗതുകം നൽകുന്നത് അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. അത് തന്നെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുന്നതും. ലോകവ്യാപകമായി സിനിമകൾ ഓടിടി വഴി റിലീസ് ചെയുന്ന ഈ കാലത്ത് റീമേക്കുകളുടെ പ്രാധാന്യം എന്തെന്ന ചോദ്യത്തിനുള്ള ഉത്തരവും അത് തന്നെയാണ്. അഭിനേതാക്കളുടെ പ്രകടനത്തോടുള്ള താൽപ്പര്യം.


എന്നാൽ ആയുഷ്മാൻ ഖുറാനക്ക് ദേശീയഅവാർഡ് വാങ്ങി കൊടുത്ത ചിത്രമായി അന്ധാദുൻ മാറുമ്പോൾ അതിനോളമെത്താൻ ഇവിടെ പൃഥ്വിരാജിന് സാധിക്കുന്നില്ല, എങ്കിൽ കൂടിയും പരമാവധി പൃഥ്വിരാജ് അത് ഭംഗിയായി ചെയ്തിട്ടുണ്ട്. ചൂണ്ടി കാണിക്കാവുന്ന രീതിയിലുള്ള വലിയ കുറ്റങ്ങൾ ഒന്നുമില്ലാതെ രവി കെ ചന്ദ്രൻ ഭ്രമം സംവിധാനം ചെയ്തിരിക്കുന്നു.

ശങ്കർ, അനന്യ, ഉണ്ണിമുകുന്ദൻ, ജഗദീഷ് തുടങ്ങി എല്ലാവരും അവരുടെ കഥാപാത്രങ്ങൾ മനോഹരമാക്കുമ്പോൾ തന്നെ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തിൽ മമ്ത തകർത്തു എന്നു തന്നെ പറയാം. ശരത് ബാലന്റെ അവലംബിതമായ തിരക്കഥയിലും സംഭാഷണത്തിലും ചിലയിടങ്ങളിൽ നാടകീയത അനുഭവപ്പെട്ടു എന്നതൊഴിച്ചാൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ചിത്രം പറയുന്നത് കാര്യങ്ങൾ നേടിയെടുക്കാൻ മനുഷ്യൻ തിരഞ്ഞെടുക്കുന്ന നല്ലതും ചീത്തയുമായ വഴികളാണ്. ഒരു ഡീസൻറ്​ റീമേക്ക് എന്ന നിലയിൽ സമീപിക്കാവുന്ന സിനിമ തന്നെയാണ് ഭ്രമം.

Tags:    
News Summary - prithviraj sukumaran ravi k chandran bhramam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.