മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോട് കാംബ്ലിയുടെ പുതുതായി വരുന്ന വീഡിയോ ആരാധകരെ സങ്കടത്തിലാക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ കാംബ്ലിക്ക് മര്യാദക്ക് നടക്കാൻ പോലും സാധിക്കുന്നില്ല. തന്‍റെ നടത്തത്തിലെ ബാലൻസ് നഷ്ടമായത് പോലെയാണ് വീഡിയോയിൽ കാണപ്പെട്ടത്. കുറച്ചുകാലമായി അദ്ദേഹത്തിന് ആരോഗ്യപരമായി സുഖമില്ലാതെ ഇരിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം മദ്യപിച്ചത്കൊണ്ടാണ് ഇങ്ങനെ നടക്കുന്നത് എന്ന് ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കാണാം.
മുൻ കാലങ്ങളിൽ താരത്തിന് ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 2013ൽ ഡ്രൈവിങ്ങിനിടെ സംഭവിച്ച കാരഡിയാക്ക് അറസ്റ്റ് ഉണ്ടായത് ഇതിൽ ഉൾപ്പെടും. പിന്നീട് ഒരു വർഷത്തിന് ശേഷം താരം ഒരു ആൻജിയോ പ്ലാസ്റ്റിക്ക് വിദേയനായിരുന്നു. താരത്തിന്‍റെ നിലവിലെ അവസ്ഥ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കുട്ടിക്കാലം മുതൽ സചിൻ ടെൻഡുൽക്കറിനൊപ്പം കളിച്ച് വളർന്നതാണ് കാംബ്ലി. ആരെയും കൂസാതെയുള്ള അദ്ദേഹത്തിന്റെ ബാറ്റിങ് രീതിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. തുടക്കം മുതൽ അറ്റാക്ക് ചെയ്ത് കളിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ് രീതി. ഇന്ത്യക്കായി ഏകദിനത്തിൽ 100ന് മുകളിൽ മത്സരം ടെസ്റ്റിൽ 17 മത്സരങ്ങളിലും കാംബ്ലി കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.