എല്ലാ ഓണക്കാലത്തും ഓർമ്മകളും പ്രണയവും ഇടകലർത്തി ഗൃഹാതുരത തുളുമ്പുന്ന ഗാനം ഇറങ്ങാറുണ്ട്. ‘മുടിപ്പൂക്കളും’, ‘പാതിരാമയക്കത്തിലും’, ‘ദൂരെയാണ് കേരളവും’ ഒക്കെ മലയാളിക്ക് സമ്മാനിച്ചത് ഓണക്കാലങ്ങളാണ്. അത്തരത്തിൽ ഈ ഓണത്തിന് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ‘അമ്പലയപ്പൊയ്കയിൽ പോവാം അന്തിയാവട്ടെ’ എന്ന മനോഹരഗാനം. ഈ ഓണത്തിന് റിലീസാവുന്ന ‘അച്ഛനൊരു വാഴവെച്ചു’ എന്ന ഫാമിലി ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ ആയി ഇറങ്ങിയ ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്ന റസീന റാസിയാണ്.
എ.വി.എ പ്രൊഡക്ഷൻസിൻറെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമ്മിച്ച് നവാഗതനായ സാന്ദീപാണ് ‘അച്ഛനൊരു വാഴവെച്ചു’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ , മുകേഷ്, ജോണി ആൻറണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ബൈജു എഴുപുന്ന, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതിയിരിക്കുന്നു. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.