കൊറോണ ധവാനിലെ കല്യാണപ്പാട്ട് ; വിഡിയോ ഗാനം

ലയാളികളുടെ പ്രിയനടന്മാരായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം കൊറോണ ധവാനിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. പെങ്ങളുടെ കല്യാണം നടത്താനായുള്ള നായകന്‍റെ ഓട്ടവും നാട്ടിന്‍പുറത്തെ കല്യാണ ഒരുക്കങ്ങളുമായി ആസ്വദനീയമായൊരു അനുഭൂതിയാണ് ഗാനം തരുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് റിജോ ജോസഫ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അരുണ്‍ അശോകും നീലിമ പി.ആറും ചേര്‍ന്നാണ്.

പോസ്റ്ററും ട്രെയിലറും മറ്റും പുറത്തുവന്നപ്പോള്‍ത്തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് കൊറോണ ധവാന്‍. നേരത്തെ 'കൊറോണ ജവാന്‍' എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാന്‍' എന്നു മാറ്റേണ്ടിവന്നതിനെത്തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന് സംവിധായകന്‍ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു.

നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തfയറ്ററുകളിലേക്ക് എത്തിക്കുന്നത്.


Full View


Tags:    
News Summary - Corona Dhavan Movie Kalyana Paatu went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.