ആ സർപ്രൈസ്​ പാട്ട്​ പാടി ഇമ്രാൻ ഖാൻ; റെക്കോർഡിങ്ങി​െൻറ സന്തോഷം പങ്കുവെച്ച്​ ഗോപി സുന്ദർ

സ്വകാര്യ ചാനലിലെ ഒരു റിയാലിറ്റി​ ഷോ വേദിയിൽ വെച്ച്​ ഗോപി സുന്ദർ ​ഇമ്രാൻ ഖാന്​ നൽകിയ വാക്ക്​ അദ്ദേഹം പാലിച്ചു.​ ഉപജീവനത്തായി കൊല്ലത്ത്​ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന ഗായകനായ ഇമ്രാൻ സമീപകാലത്താണ്​ സമൂഹ മാധ്യമങ്ങളിൽ വൈറലായത്​. ബി.കെ ഹരിനാരായണ​െൻറ വരികൾക്ക്​ ഗോപി സംഗീതം നൽകിയ ഗാനം ഇമ്രാൻ ഖാൻ ആലപിച്ചു. ഗോപി സുന്ദറി​െൻറ സ്വന്തം സ്റ്റുഡിയോയിൽ വെച്ച്​ നടന്ന റെക്കോർഡിങ്​ സെഷ​െൻറ സന്തോഷം അദ്ദേഹം തന്നെ ഫേസ്​ബുക്കിൽ പങ്കുവെക്കുകയായിരുന്നു.

സന്തോഷവാനായ ഇമ്രാൻ ഖാനുമൊത്തുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം പോസ്റ്റുചെയ്​തിട്ടുണ്ട്​. ''ഞങ്ങളുടെ റെക്കോര്‍ഡിംഗ് സെഷന്‍ ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. പ്രതിഭാധനനായ ഈ ഗായകനൊപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു. പ്രാര്‍ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുക. 'സംഗീതമേ' എന്നാരംഭിക്കുന്ന മനോഹരമായ ഗാനവുമായി ഇതാ ഞങ്ങൾ വരികയാണ്​...''​ -ഗോപി സുന്ദർ കുറിച്ചു.

We just finished our recording session. It was an amazing working experience with this brilliant sweet talented Imran...

Posted by Gopi Sundar on Thursday, 24 September 2020

റിയാലിറ്റി ഷോയിലൂടെ ജന മനസ്സിൽ ഇടംപിടിച്ച ഗായകനാണ്​ ഇമ്രാൻ ഖാൻ. ജീവിത പ്രാരാബ്ധങ്ങളെ തുടർന്ന്​ കലാജീവിതം മാറ്റിവെച്ച്​ മറ്റ്​ ജോലികളിലേക്ക്​ ശ്രദ്ധ കേന്ദ്രീകരിച്ച ഇമ്രാൻ സമീപ കാലത്ത്​ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി. കൊല്ലത്ത്​ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ ഇമ്രാൻ ഇടക്ക്​ പാട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു. അവ വൈറലാവുകയും അതിന്​ പിന്നാലെ സ്വകാര്യ ചാനലിലെ പരിപാടിയിൽ പ​െങ്കടുക്കാൻ അവസരം ലഭിക്കുകയും ചെയ്​തു.

ആ പരിപാടിയിൽ വെച്ച്​ ഗോപി സുന്ദർ ഒരു പാട്ട്​ പാടാനുള്ള അവസരം നൽകാമെന്ന വാഗ്​ദാനവും നൽകി. കഴിഞ്ഞ ദിവസം ഇമ്രാ​െൻറ ഒാ​േട്ടായിൽ യാത്രക്കാരനായി കയറിയ ഗോപി സുന്ദർ ഒരു സർപ്രൈസായി ഗാനത്തിനുള്ള​ അഡ്വാൻസും​ ഏൽപ്പിക്കുകയായിരുന്നു.

Tags:    
News Summary - gopi sunder imran khan song recording finished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT