ഇതുകേട്ട്, ന്യൂ സിലൻഡ് തലസ്ഥാനമായ വെല്ലിങ്ടണിലെ മൈതാനത്ത് തടിച്ചുകൂടിയ ആയിരങ്ങൾ ആർത്തുവിളിച്ചു, ‘ഫ്രീ ഫലസ്തീൻ, ഫ്രീ ഫലസ്തീൻ...’ വെള്ളയും പച്ചയും പതാകകൾ പാറവെ മക്ലമോർ പാട്ടുതുടങ്ങി. പശ്ചാത്തല സ്ക്രീനിൽ യു.എസ് കാമ്പസുകളിൽ ആഞ്ഞടിക്കുന്ന ഫലസ്തീൻ വിമോചന പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ മിന്നിമറയുന്നു. ഗസ്സയിൽ രക്ഷാപ്രവർത്തകരെ കാത്തുനിൽക്കവെ ഇസ്രായേൽ സൈനികർ കൊലപ്പെടുത്തിയ പതിനാറുകാരി ഹിന്ദ് റജബിന്റെ സ്മരണക്കായി താനൊരുക്കിയ ‘ഹിന്ദ്സ് ഹാൾ’ എന്ന ആൽബത്തിന്റെ ആദ്യ അവതരണമാണ്, അയ്യായിരത്തിലേറെ വരുന്ന ജനക്കൂട്ടത്തിന് മുന്നിൽ അമേരിക്കൻ റാപ്പർ മക്ലമോർ കഴിഞ്ഞ ദിവസം വെല്ലിങ്ടണിൽ നടത്തിയത്.
ഇസ്രായേൽ ക്രൂരതക്കെതിരെ ആഗോള കാമ്പസുകളിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് പുറത്തിറക്കിയ ആൽബത്തിന്റെ ടീസർ മക്ലമോർ ഈയിടെ പുറത്തിറക്കിയിരുന്നു. ഇതിൽനിന്നുള്ള വരുമാനം യു.എൻ ദുരിതാശ്വാസ ഏജൻസിക്ക് കൈമാറുമെന്നും അദ്ദേഹം പറയുന്നു.
‘ഈ പ്രക്ഷോഭകർ എങ്ങോട്ടും പോകില്ല...
പ്രക്ഷോഭത്തിലല്ല പ്രശ്നമിരിക്കുന്നത്,
അവർ ചൂണ്ടിക്കാണിക്കുന്ന വിഷയത്തിലാണ്...
ബാരിക്കേഡുകൾ ഉയർത്തൂ, ഫലസ്തീൻ വിമോചിക്കപ്പെടുംവരെ’ -മക്ലമോർ പാടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.