പ്രണയമഴയായ് പെയ്തിറങ്ങി 'ഹൃദയ മൽഹാർ'

പ്രണയത്തിന്‍റെ പുതുചിത്രങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ഹൃദയ മൽഹാർ' ശ്രദ്ധേയമാകുന്നു. ജിത്തു ജോസഫ്, സിദ്ധിഖ്, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, അഹാന കൃഷ്ണ തുടങ്ങിയ പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെ ജൂൺ നാലിനാണ് ഹൃദയ മൽഹാർ റിലീസ് ചെയ്തത്.


ആലില പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി. മിഥുൻ നിർമിച്ച് ഷൈജു ചിറയത്ത് രചനയും സംവിധാനവും ചെയ്ത മ്യൂസിക്കൽ ഷോർട്ട് ഫിലിമാണ് ഹൃദയ മൽഹാർ. സുജിൻ ചെറിയാൻ, സോന സാജൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആൽബത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷിജു ഇടിയത്തേരിലാണ്. നക്ഷത്ര സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന സൂര്യജ മോഹനൻ.

Full View


രാജേഷ് ചേർത്തല, രൂപ രേവതി, സന്ദീപ് മോഹൻ എന്നിവർ ആൽബത്തിന്‍റെ ഭാഗമായിട്ടുണ്ട്. സഹസംവിധാനം എൽസൺ എൽദോസ്, ഛായാഗ്രഹണം മനീഷ് കെ. തോപ്പിൽ, എഡിറ്റിങ് സജീഷ് രാജ് എന്നിവർ നിർവഹിച്ചു.

Full View

മികച്ച അഭിപ്രായം നേടി മുന്നേറുന്ന 'ഹൃദയ മൽഹാർ', ആലില ആർട്സിന്‍റെ യുട്യൂബ് ചാനലിലൂടെ ആയിരക്കണക്കിനാളുകളാണ് കണ്ടത്. പൊലീസ് ഓഫിസർ കൂടിയായ സംവിധായകൻ അങ്കമാലി സ്വദേശി ഷൈജു ചിറയത്തിന്‍റെ ആദ്യ ഷോർട്ട് ഫിലിം 'അവറാൻ' നിരവധി അവാർഡുകൾ നേടി ശ്രദ്ധേയമായിരുന്നു.

Full View

Tags:    
News Summary - hridaya malhar music album released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.