'കപ്പടിക്കണ ടീമ്​ നമ്മളാണെടാ' -ടീം ഇന്ത്യക്കുവേണ്ടി സുമേഷ്​ കൂട്ടിക്കലിന്‍റെ അടിപൊളി പാട്ട്​

കൊച്ചി: യു.എ.ഇയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്​ ആശംസയേകി സംഗീത സംവിധായകൻ സുമേഷ്​ കൂട്ടിക്കൽ ഒരുക്കിയ തീം സോങ്​ ശ്രദ്ധേയമാകുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സഹകരണത്തോടെ പുറത്തിറക്കിയ 'ഇന്ത്യ വിൽ കം ബാക്ക്​' എന്ന സംഗീത ആൽബം വെർജിൻ കൊയിൻ ഗ്രൂപ്പ്​ ആണ്​ നിർമ്മിച്ചിരിക്കുന്നത്​.

'ഇന്ത്യ എന്നാ സുമ്മാവാ, ക്രിക്കറ്റ്​ എന്നാൽ ഭ്രാന്താടാ...' എന്ന്​ തുടങ്ങുന്ന പാട്ടിൽ കോഹ്​ലി, ബുംറ, അശ്വിൻ തുടങ്ങി ഇന്ത്യൻ ടീമിലെ താരങ്ങളെയെല്ലാം പരാമർശിച്ചുപോകുന്നുണ്ട്​. ട്വന്‍റി 20 ലോകകപ്പിൽ പുറത്താക്കലിന്‍റെ വക്കിലെത്തി നിൽക്കുന്ന ഇന്ത്യൻ ടീമിന്​ ആത്​മവിശ്വാസമേകി, 'തോറ്റുപോയെങ്കിൽ നിങ്ങൾ തളരരുത്​. കാരണം, തോൽവി എന്നാൽ അറിവിന്‍റെ ആദ്യപാഠമാണ്​' എന്ന മുൻ രാഷ്​ട്രപതി ഡോ. എ.പി.ജെ അബ്​ദുൽ കലാമിന്‍റെ വാക്കുകളോടെയാണ്​ പാട്ട്​ തുടങ്ങുന്നത്​.

സിനിമാതാരങ്ങളായ മീനാക്ഷി അനൂപ്​, അരുൺ ചന്ദ്രശേഖർ എന്നിവർക്കൊപ്പം സുമേഷ്​ കൂട്ടിക്കലും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്​. കണ്ണൻ സുധാകരൻ രചിച്ച ഗാനം ജിതേഷ്​ ബാലകൃഷ്​ണനാണ്​ ആലപിച്ചിരിക്കുന്നത്​. സംവിധാനവും കൊറിയോഗ്രാഫിയും നിർവഹിച്ചിരിക്കുന്നത് നിഥിൻ വക്കച്ചൻ ആണ്. കാമറ- ദേവൻ എം.ടി, ഗോകുൽ നന്ദകുമാർ, എഡിറ്റിങ്​- അനന്ദു എസ്​. വിജയ്​, റെക്കോർഡിങും മിക്​സിങും- ജി​​േന്‍റാ ജോൺ. കോട്ടയം സിദ്ധി ഡാൻസ്​ സ്റ്റുഡിയോ, ജെ.വി ഡാൻസ്​ അക്കാദമി എന്നിവിടങ്ങളിലെ നർത്തകരാണ്​ ആൽബത്തിൽ അണിനിരക്കുന്നത്​.  

Full View

Tags:    
News Summary - 'India will come back' song attracts many

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 05:06 GMT