ഇളയരാജ-എസ്.പി.ബി, ഇൗ രണ്ട് മനുഷ്യരുടെ സംഗമം സംഗീതാസ്വാദകർക്ക് എന്നും വിരുന്നായിരുന്നു. ഇവർ സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ കേട്ട് ചിരിക്കുകയും കരയുകളും പരിഭവിക്കുകയും ചെയ്തവരാണ് ഒാരോ സംഗീതപ്രേമിയും. തെൻറ ബാലുവിന് രോഗം ബാധിച്ചതറിഞ്ഞ് ഇളയരാജ ഒാഗസ്റ്റ് 14ന് ഒരു സന്ദേശം പങ്കുവച്ചിരുന്നു.
എത്രയും പെെട്ടന്ന് ആശുപത്രിയിൽ നിന്ന് തിരിച്ച് വരാനും വീണ്ടും തന്നോടൊന്നിച്ച് പാടാനും ബാലുവിനെ ക്ഷണിച്ചുകൊണ്ടായിരുന്നു ആ സന്ദേശം ആരംഭിച്ചത്. നമ്മുടെ ജീവിതം സിനിമയിൽ തുടങ്ങിയതെല്ലന്നും അത് അങ്ങിനെ അവസാനിക്കില്ലെന്നും ഇളയരാജ പറഞ്ഞു. ബാലുവിന് ഒന്നും സംഭവിക്കിെല്ലന്നും എത്രയുംപെെട്ടന്ന് തിരിച്ച് വരാൻ കഴിയുമെന്ന് തെൻറ ഉള്ള് മന്ത്രിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം അന്ന് സംസാരം അവസാനിപ്പിച്ചത്. എന്നാൽ ആശുപത്രിക്കിടക്കയിൽ നിന്ന് ഒരിക്കലും മടങ്ങാൻ ഇളയരാജയുടെ ബാലുവിന് കഴിഞ്ഞില്ല. ആ വേർപാട് അദ്ദേഹത്തെ അക്ഷരാർഥത്തിൽ ഉലച്ചുകളഞ്ഞു എന്നാണ് പുതിയ സന്ദേശം സൂചിപ്പിക്കുന്നത്.
'ബാലു, നിന്നോട് എത്രയും വേഗം മടങ്ങിവരാനാണ് ഞാൻ പറഞ്ഞത്. എന്നാൽ നീ വന്നില്ല. എെൻറ ലോകം ശൂന്യമായിപ്പോയിരിക്കുന്നു. നീ എവിടെയാണ് പോയത്. ഗന്ധർവ്വന്മാർക്ക് പാട്ടുപാടിക്കൊടുക്കാനാണൊ നീ പോയത്. സംസാരിക്കാനെനിക്ക് വാക്കുകൾ കിട്ടുന്നില്ല. എല്ലാ ദുഃഖങ്ങൾക്കും ഒരു അളവുണ്ട്. ഇതിന് അളവേയില്ല' സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയൊ സന്ദേശത്തിൽ ഇളയരാജ പറയുന്നു. എസ്.പി.ബി രോഗബാധിതനായതറിഞ്ഞ് തമിഴ് സിനിമ ലോകം അദ്ദേഹത്തിനായി പ്രത്യേക പ്രാർഥനകൾ സംഘടിപ്പിച്ചിരുന്നു. ഇളയരാജയും അതിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.